ഒടുവില്‍ മഞ്ജു വാര്യര്‍ നിര്‍മാതാവാകുന്നു;വെളിപ്പെടുത്തി താരം

നീണ്ട ഇടവേളയക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ സിനിമാലോകത്തേക്ക് തിരിച്ചെത്തിയ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു തകര്‍ക്കുകയായിരുന്നു പോയ വര്‍ഷങ്ങളില്‍. മലയാളത്തില്‍ കോടികള്‍ വാരിക്കൂട്ടിയ താരം തമിഴിലും തന്റെ കഴിവ് തെളിയിച്ചിരുന്നു.

രസകരമായ കാര്യം അഭിനയത്തിനൊപ്പം നടി പുതിയൊരു സംരംഭം കൂടി ആരംഭത്തിലേക്ക് കൂടി ചുവട് മാറിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.മഞ്ജു വാര്യര്‍ നിര്‍മാതാവാകുകയാണ്. മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശീധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രത്തിലൂടെയാണ് ലേഡീ സൂപ്പര്‍സ്റ്റാര്‍ ആദ്യമായി നിര്‍മാതാവിന്റെ വേഷത്തിലെത്തുന്നത്.

Loading...

തന്റെ പുതിയ ചുവടുവെപ്പിനെ കുറിച്ച് ഒരു അഭിമുഖത്തിനിടെ നടി മനസ് തുറന്നിരിക്കുകയാണ്.
‘സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ‘കയറ്റം'(അഹര്‍) സിനിമയുടെ മൂന്ന് നിര്‍മാതാക്കളില്‍ ഒരാളാണ് ഞാന്‍. വളരെ ചെറിയ ചുവടുവെപ്പാണ്. നോക്കാം. എങ്ങനെയുണ്ടെന്ന്. വലിയ പ്ലാനൊന്നും തല്‍ക്കാലമില്ല. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സ് എന്ന ബാനറിലാണ് ശാകുന്തളം നാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചതെന്നും നടി പറയുന്നു.

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലെത്തിയ പ്രതി പൂവന്‍കോഴിയാണ് മഞ്ജു വാര്യരുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയ ചിത്രം. ക്രിസ്തുമസിന് മുന്നോടിയായി റിലീസ് ചെയ്ത സിനിമ തിയറ്ററുകളില്‍ നിന്നും ഗംഭീര അഭിപ്രായം സ്വന്തമാക്കിയിരുന്നു.