സത്യമറിയാവുന്ന നമ്മളെന്തിനാണ് പേടിക്കുന്നത്; മഞ്ജു വാര്യര്‍

മലയാള ചലച്ചിത്ര ലോകത്ത് മാത്രമല്ല തമിഴിലും എല്ലാ നമ്മടെ മഞ്ജുവാര്യര്‍ തകര്‍ക്കുകയാണ്. ലേഡീ സൂപ്പര്‍സ്റ്റാര്‍ തന്നെ. മഞ്ജുവിന്റെ പ്രതി പൂവന്‍കോഴി എന്ന ചിത്രം തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. അന്നും ഇന്നും ഞാന്‍ വളരെ പോസിറ്റീവാണെന്ന് മഞ്ജു ഒരു അഭിമുഖത്തില്‍ പറയുന്നു.

ഒന്നും പരിധിയില്‍ കൂടുതല്‍ എന്നെ ബാധിക്കാറില്ല. അങ്ങനെ മനപൂര്‍വ്വം തടഞ്ഞു നിര്‍ത്തുന്നതൊന്നുമല്ല. ഇത്ര കാലത്തെ ജീവിതാനുഭവങ്ങള്‍വെച്ച് എല്ലാത്തിനെയും അതിന്റെ ഒഴുക്കിലങ്ങനെ വിടുന്നുവെന്നും മഞ്ജു പറയുന്നു.ഏറ്റവും നിര്‍ണായകമായ തീരുമാനം എടുത്തത് എന്നാണ് എന്ന ചോദ്യത്തിന് മഞ്ജു നല്‍കിയ മറുപടി ഇങ്ങനെ… അങ്ങനെയൊന്നും പറയാന്‍ അറിയില്ല. ഇനിയാണ് ജീവിതത്തിലെ നിര്‍ണായകമായ തീരുമാനം എടുക്കേണ്ടി വരുന്നതെങ്കിലോ? ഇനി എന്തൊക്കെയാണ് ലൈഫില്‍ വരാനിരിക്കുന്നത് എന്നൊന്നും ഇപ്പോള്‍ നമുക്ക് അറിയില്ലല്ലോ എന്നും മഞ്ജു ചോദിക്കുന്നു.

Loading...

ഇന്നുവരെ ഒരു കാര്യവും ആലോചിച്ച്, വളരെ പ്ലാന്‍ ചെയ്ത് കാച്ചിക്കുറുക്കി ചെയ്തിട്ടില്ല. പെട്ടെന്നുള്ള തീരുമാനങ്ങളേ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂവെന്നും താരം പറഞ്ഞു. വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴും മഞ്ജുവിന് വ്യക്തമായ മറുപടിയുണ്ടായിരുന്നു. വിവാദങ്ങളെ അതിജീവിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ. ലൈഫില്‍ ഒരു ഫ്‌ളോയില്‍ അങ്ങനെ പോകുന്നു.

അതിനിടയില് വരുന്ന കാര്യങ്ങളാണിത്. അത്രയേ കണക്കാക്കുന്നുള്ളൂ. ഒന്നും പ്രതികരണം പോലും അര്‍ഹിക്കുന്നില്ല. സത്യമറിയാവുന്ന നമ്മളെന്തിനാണ് പേടിക്കുന്നതെന്നും മഞ്ജു ചോദിക്കുന്നു.