മണിച്ചിത്രത്താഴിന്റെ രണ്ടാം പതിപ്പ് മലയാളത്തില്‍ ഏപ്രില്‍ മുതല്‍

മണിച്ചിത്രത്താഴിന്‍റെ തെലുങ്കിലെ നാഗവല്ലിയുടെ രണ്ടാം ഭാഗം മലയാളത്തില്‍ ഏപ്രില്‍ അവസാനം മുതല്‍. മണിച്ചിത്രത്താഴ് മറ്റ് ഭാഷകളില്‍ ചന്ദ്രമുഖിയായി. ചന്ദ്രമുഖിക്ക് പി. വാസു രണ്ടാം ഭാഗമൊരുക്കിയപ്പോള്‍ നാഗവല്ലിയായി. തെലുങ്കില്‍ വലിയവിജയമായ നാഗവല്ലി ഇപ്പോള്‍ മലയാളത്തിലേക്ക് ഡബ്ബ് ചെയ്യപ്പെടുകയാണ്. മണിച്ചിത്രത്താഴിലെ ശോഭനയുടെ ഭാവപ്പകര്‍ച്ചയ്ക്ക് പൂര്‍ണത നല്‍കിയ ഭാഗ്യലക്ഷ്മിയാണ് പുതിയ നാഗവല്ലിക്കും ശബ്ദം നല്‍കുന്നത്. അനുഷ്കയാണ് നാഗവല്ലിയുടെ റോളില്‍ . പ്രധാനവേഷത്തില്‍ വെങ്കിടേഷുമുണ്ട്. ശ്രീകുമാര്‍ അരൂക്കുറ്റിയാണ് മലയാള രൂപാന്തരത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്.