സാരിയോ ചുരിദാറോ ആണ് ഇഷ്ടം, ഡ്രസ്സിം​ഗിൽ മാറ്റം വരുത്താൻ താൽപ്പര്യമില്ല- ദിവ്യ ഉണ്ണി

മലയാള സിനിമയുടെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ ദിവ്യ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി. വിവാഹം കഴിഞ്ഞതോട് കൂടി അഭിനയത്തിൽ നിന്നും മാറി നിന്ന നടി ഇപ്പോൾ നൃത്ത വിദ്യാലയം നടത്തി വരികയാണ്.ഇപ്പോഴിതാ അരുണുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചാണ് ദിവ്യ എത്തിയിരിക്കുന്നത്. 2018 ഫെബ്രുവരി അഞ്ചിനായിരുന്നു അരുൺ കുമാറും ദിവ്യ ഉണ്ണിയും തമ്മിലുള്ള വിവാഹം.

20 വർഷത്തിലേറെയായി അമേരിക്കയിൽ ആണെങ്കിലും ദിവ്യയുടെ വസ്ത്ര രീതികളിൽ ഒന്നും അതിനനുസരിച്ചുള്ള മാറ്റങ്ങൾ ഇതുവരെ വന്നിട്ടില്ല. ഇപ്പോഴിതാ, ഇപ്പോളിതാ വസ്ത്രധാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ ഉണ്ണി. ഡ്രസ്സിങ്ങ് സ്റ്റൈലിൽ പോലും മാറ്റം വരുത്താൻ താൻ ആഗ്രഹിച്ചിരുന്നില്ല. ഇന്ത്യൻ വസ്ത്രങ്ങളാണ് ഇപ്പോഴും കൂടുതലും ധരിക്കാറ്. സാരിയോ ചുരിദാറോ ആയിരിക്കും വേഷം

Loading...