ഷൂട്ടിങ്ങിനിടെ സൈക്കിളിൽ നിന്ന് വീണ് നടി രജിഷ വിജയന് പരുക്ക്

കൊച്ചി: ഷൂട്ടിങ്ങിനിടയിൽ വീണ് നടി രജിഷ വിജയന് പരുക്കേറ്റു. രജിഷ നായികയാകുന്ന ഫൈനൽസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രജിഷക്ക് പരുക്കേറ്റത്. കട്ടപ്പന നിര്‍മൽ സിറ്റിയിലായിരുന്നു ഷൂട്ടിങ്ങ്. സൈക്ലിംഗ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് രജിഷ വീണത്. കാലിൽ പരുക്കേറ്റ് രജിഷയെ ഉടൻ തന്നെ അണിയറക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. അപകടത്തെ തുടർ‌ന്ന് സിനിമയുടെ ഷൂട്ടിങ്ങ് നിർത്തിവച്ചു.

ആലിസ് എന്ന ഒരു സൈക്ലിംഗ് താരമായാണ് രജിഷ ചിത്രത്തിൽ വേഷമിടുന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്സിൽ പങ്കെടുക്കുന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. സംവിധാനം പി ആർ അരുൺ. കൈലാസ് മേനോൻ സംഗീതം നിർവഹിക്കുന്നു.

Loading...