രാഹുല്‍ പശുപാലനും രശ്മി നായരും ഉള്‍പ്പെട്ട കേസ് വീണ്ടും കോടതിയില്‍ എത്തുമ്പോള്‍

ചുംബന സമര നായിക രശ്മി ആര്‍ നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും അടക്കം സെക്‌സ് റാക്കറ്റിലെ കണ്ണികളായ 13 പ്രതികളോട് ഹാജരാക്കാന്‍ കോടതി ഉത്തരവായി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. മാര്‍ച്ച് 23ന് പ്രതികളെ എല്ലാവരെയും ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിനോട് ജഡ്ജി കെ വി രജനീഷ് ഉത്തരവിട്ടു.

ഇവര്‍ കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത വെബ്‌സൈറ്റിലൂടെ ആയിരുന്നു ബിസിനസ് നടത്തിയിരുനന്നത്. റാക്കറ്റ് സംഘത്തിലുണ്ടായിരുന്ന കാസര്‍ഗോഡ് സ്വദേശിയും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ അക്ബര്‍ എന്ന അബ്ദുള്‍ ഖാദര്‍ (31) , ഇയാളുടെ ഭാര്യ റുബീന എന്ന മുബീന (30) , പാലക്കാട് സ്വദേശി ആശിഖ് (34) , മൈനര്‍ പെണ്‍കുട്ടികളെ എത്തിച്ച ബംഗളൂരു സ്വദേശിയായ ബ്രോക്കര്‍ ലിനീഷ് മാത്യു (35) , കൊല്ലം പത്തനാപുരം സ്വദേശികളായ രശ്മി ആര്‍.നായര്‍ (27) , ഭര്‍ത്താവ് രാഹുല്‍ പി.എസ് എന്ന രാഹുല്‍ പശുപാലന്‍ (29) , കാസര്‍ഗോഡ് സ്വദേശി ജിന്റോ എന്ന ജിനു (30) , പീരുമേട് സ്വദേശി അജീഷ് (21) , വിളപ്പില്‍ശാല സ്വദേശി സുല്‍ഫിക്കര്‍ (31) , താമരശ്ശേരി സ്വദേശി അച്ചായന്‍ എന്ന ജോഷി ജോസഫ് (35) , ഈരാട്ടു പേട്ട സ്വദേശി മനാഫ് (30) , എറണാകുളം സ്വദേശി ദിലീപ് ഖാന്‍ (31) , താമരശ്ശേരി സ്വദേശി ജോയ്ല്‍സ് ജോസഫ് (30) എന്നിവരാണ് പ്രതികള്‍.

Loading...

കര്‍ണ്ണാടകയില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിനായി കടത്തിക്കൊണ്ട് വന്നതിന് അവിടെയും ഇവര്‍ക്കെതിരെ കുട്ടികടത്തല്‍ കേസുണ്ട്. രാഹുല്‍ പശുപാലന്‍ 14 മാസവും രശ്മി. ആര്‍. നായര്‍ 10 മാസക്കാലവും ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് കേരള ഹൈക്കോടതിയും കര്‍ണ്ണാടക ഹൈക്കോടതിയും കേസുകളില്‍ ജാമ്യം അനുവദിച്ചത്. 2015ലാണ് സംഭവം ഉണ്ടാകുന്നത്. ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരം സൈബര്‍ സെല്ലിന് പരാതി ലഭിച്ചു. കൊച്ചു സുന്ദരികള്‍ എന്ന സൈറ്റിനെക്കുറിച്ചായിരുന്നു പരാതി ലഭിച്ചത്. എന്നാല്‍ ആ പേജ് ബ്ലോക്ക് ചെയ്തതിനാലും അഡ്മിന്‍ സൗദി അറേബ്യയിലായതിനാലും സൈബര്‍ സെല്‍ പരാതിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ച് ഫയല്‍ ക്ലോസ് ചെയ്തു.

എന്നാല്‍ വീണ്ടും പരാതി എത്തി. ഇതോടെ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഓപ്പറഷന്‍ ബിഗ് ഡാഡി എന്ന പേരില്‍ ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണം ആരംഭിച്ചു. ഫേസ്ബുക്ക് ഗ്രൂപ്പായ ‘സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലൂസ് ‘ എന്ന ഗ്രൂപ്പിലെ ഒരംഗമെന്ന നിലയിലാണ് ഒരാള്‍ പരാതിപ്പെട്ടത്. ഫേസ്ബുക്കില്‍ പെട്ടെന്ന് പൊന്തി വന്ന ‘ കൊച്ചു സുന്ദരികള്‍ ‘ എന്ന പേജ് സൈറ്റിനെക്കുറിച്ചാണ് വീണ്ടും പരാതി ഉയര്‍ന്നത്. ‘ലൊക്കാന്റോ’യില്‍ കേരളം അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് പ്രതികള്‍ പെണ്‍വാണിഭം നടത്തിയത്. ‘ കൊച്ചു സുന്ദരികള്‍ ‘ എന്ന സൈറ്റുണ്ടാക്കി ആ പേജില്‍ അക്ബര്‍ വിവിധ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ രേഖപ്പെടുത്തി ഒമ്പത് പരസ്യങ്ങള്‍ ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് മൂന്ന് ആളുകളെക്കൊണ്ട് മൂന്ന് വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു. അങ്ങനെയാണ് അക്ബറുമായി ബന്ധപ്പെടുന്നത്.

ഒമ്പത് പരസ്യങ്ങളില്‍ കാണപ്പെട്ട വിവിധ നമ്പരുകളില്‍ നിന്നും ഒരു നമ്പരില്‍ ക്രൈം ബ്രാഞ്ച് ഇടപാടുകാരെന്ന വ്യാജേന വിളിച്ചു. തങ്ങളുടെ മുതലാളികളായ രണ്ടു പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും കേരളത്തിലേക്ക് വരുന്നുണ്ടെന്നും വിഴിഞ്ഞത്ത് ഭൂമിയിടപാടിനാണ് വരുന്നതെന്നും അറിയിച്ചു. തങ്ങള്‍ക്ക് അഞ്ച് പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്നും അതില്‍ ഒരു പെണ്‍കുട്ടി മൈനറും മറ്റൊന്ന് മോഡലുമായിരിക്കണമെന്നും ആവശ്യപ്പെട്ടു. ഉടന്‍ അക്ബര്‍ രശ്മി നായരുടെ നഗ്‌നചിത്രങ്ങള്‍ ഇവര്‍ക്ക് അയച്ചു കൊടുത്തു. ഇത്തരത്തില്‍ രെശ്മിയും പിന്നീട് രാഹുലും മറ്റ് പ്രതികളും കുടുങ്ങുകയായിരുന്നു.