ബോളിവുഡ് താരം ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു.

ഷാഹിദ് കപൂര്‍ വിവാഹിതനാകുന്നു. ഡല്‍ഹിയിലെ പ്രശസ്തമായ ലേഡി ശ്രീറാം കോളജിലെ മൂന്നാം വര്‍ഷം ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനിയായ മീര രാജ്പുത്താണ് വധു.mira-rajput

ജനുവരിയില്‍ ഇവരുടെ വിവാഹനിശ്ചയം നടന്നതായും ഈ വര്‍ഷം ഡിസംബറില്‍ വിവാഹം നടക്കുമെന്നും ബോംബെ ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവാഹകാര്യങ്ങളുടെ ചര്‍ച്ചയ്ക്കായി ഷാഹിദിന്റെ പിതാവും നടനുമായ പങ്കജ് കപൂര്‍ മീരയുടെ കുടുംബാംഗങ്ങളുമായി അവരുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Loading...