പ്രതിഫലം വാങ്ങുന്നതില്‍ പുതിയ ആശയവുമായി തപ്‌സി

ബോളിവുഡിലെ മികച്ച നായികമാരില്‍ ഒരാളാണ് തപ്‌സി പന്നു. പിങ്ക് എന്ന ചിത്രത്തിന് ശേഷമാണ് തപ്‌സി ബോളിവുഡില്‍ ശ്രദ്ധനേടിയത്. സിനിമയില്‍ മികച്ച വേഷങ്ങള്‍ ലഭിക്കുമ്പോഴും അഭിപ്രായ വിത്യാസങ്ങള്‍ തുറന്ന് പറയുവാന്‍ തപ്‌സി മടികാണിച്ചിട്ടില്ല.

സിനിമകളിലെ പ്രതിഫലത്തിന്റെ വേര്‍തിരിവ്, സ്വജനപക്ഷപാതം, സിനിമകളിലെ സെക്‌സിസം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ തപ്‌സി വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ പുതിയ ഒരു രീതിയുമായി തപ്‌സി മുന്നോട്ട് വന്നിരിക്കുകയാണ്.

Loading...

സിനിമയ്ക്ക് ഒപ്പ് വെക്കുന്നതിന് മുമ്പ് തന്നെ പ്രതിഫലം ഉറപ്പിക്കാതെ സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ലാഭവിഹിതം വാങ്ങുക എന്നാതാണ് തപ്‌സി മുന്നോട്ട് വെക്കുന്നത്. തെലുങ്കില്‍ ഇത്തരത്തില്‍ രണ്ട് ചിത്രങ്ങള്‍ ചെയ്തു. മികച്ച വിജയമാണ് രണ്ട് ചിത്രങ്ങള്‍ക്കും ലഭിച്ചതെന്നും തപ്‌സി പറയുന്നു.

സിനിമ മേഖലയുടെ സാമ്പത്തിക നേട്ടത്തിന് ഈ രീതിയാണ് നല്ലത്. വരുന്ന കാലത്ത് താരമൂല്യം നോക്കി പ്രതിഫലം പറ്റുന്ന രീതി കുറയുമെന്നും തപ്‌സി പറയുന്നു. ദൊബാരയാണ് തപ്‌സിയുടെ ഒടുവില്‍ റിലീസായ ചിത്രം. അനുരാഗ് കശ്യപാണ് മുഖ്യവേഷത്തില്‍ എത്തുന്ന്.