അമലയും വിജയ്യും പിരിയാനുള്ള കാരണം ധനുഷ്; വെളിപ്പെടുത്തി വിജയ്യുടെ പിതാവ്

സംവിധായകന്‍ എ എല്‍ വിജയ്യും നടി അമല പോളും വിവാഹമോചിതരാകാന്‍ കാരണം ധനുഷെന്ന വെളിപ്പെടുത്തലുമായി വിജയ്യുടെ പിതാവും തമിഴ് നിര്‍മാതാവുമായ അളകപ്പന്‍. ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിനിടയിലാണ് മകന്റെ വിവാഹ മോചനത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍. വിജയ്യുമായുള്ള വിവാഹ ശേഷം അമല പോള്‍ അഭിനയിക്കുന്നില്ലെന്നു സമ്മതിച്ചിരുന്നു. എന്നാല്‍ ധനുഷ് നിര്‍മിച്ച അമ്മ കണക്ക് എന്നചിത്രത്തില്‍ അഭിനയിക്കാനുള്ള കരാറില്‍ അമല നേരത്തെ ഒപ്പിട്ടിരുന്നു. ധനുഷ് അമലയെ അഭിനയത്തിലേക്ക് തിരികെ വരാന്‍ നിര്‍ബന്ധിച്ചു. ഇതിനു പിന്നാലെ അമല അഭിനയിക്കാന്‍ തയ്യാറായെന്നും അളകപ്പന്‍ പറയുന്നു.

അഭിനയത്തോടുള്ള അമലയുടെ അഭിനി വേശമാണ് ഇരുവരും തമ്മിലെ ബന്ധം തകരാന്‍ കാരണമെന്ന് അളകപ്പൻ മുൻപും പറഞ്ഞിട്ടുണ്ട്. ധനുഷിനെതിരെയും ഇദ്ദേഹം രംഗത്തെത്തിയിരുന്നു. അതേസമയം അമല പോള്‍ അഭിനയിക്കുന്നതിന് താന്‍ ഒരിക്കലും വിലങ്ങു തടിയായിട്ടില്ലെന്നായിരുന്നു വിജയ് വ്യക്തമാക്കിയിരുന്നത്. സത്യസന്ധതയും വിശ്വാസവുമാണ് ഒരു ബന്ധത്തിന്റെ അടിത്തറ. അതുപോയാല്‍ പോയി. വിവാഹബന്ധമെന്ന വ്യവസ്ഥിതിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നുണ്ടെന്നും വിജയ് പറഞ്ഞിരുന്നു.

Loading...

പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് അമല പോള്‍. നീലത്താമരയെന്ന മലയാള ചിത്രത്തിലൂടെയായിരുന്നു ഈ താരം ശ്രദ്ധ നേടിയത്. തമിഴിലും തെലുങ്കിലുമൊക്കെയായി തെന്നിന്ത്യന്‍ സിനിമയുടെ പ്രിയനായികയായി മാറുകയായിരുന്നു താരം പിന്നീട്. വൈവിധ്യമാര്‍ന്നതും അഭിനയപ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങളുമായാണ് ഈ താരം ഓരോ തവണയും എത്താറുള്ളത്. അന്യഭാഷകളില്‍ സജീവമായപ്പോഴും ഇടയ്ക്ക് മലയാള ചിത്രങ്ങളുമായും താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല പങ്കുവെക്കുന്ന പല പോസ്റ്റുകളും ശ്രദ്ധ നേടാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് അമല പോളിന്.

സംവിധായകനായ എഎല്‍ വിജയ് യെയായിരുന്നു താരം വിവാഹം ചെയ്തത്. പ്രണയിച്ച് വിവാഹിതരായവരാണ് ഇരുവരും. ദൈവത്തിരുമകള്‍ എന്ന സിനിമയ്ക്കിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്. ഇവര്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചപ്പോഴും താരം അത് നിഷേധിച്ചിരുന്നു. പിന്നീടാണ് വിവാഹനിശ്ചയം നടത്തിയത്. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷം കഴിയുന്നതിനിടയിലായിരുന്നു ഇരുവരും ഡിവോഴ്‌സിനായി അപേക്ഷിച്ചത്. സിനിമയില്‍ മികച്ച കെമിസ്ട്രിയായിരുന്നുവെങ്കിലും അത് ജീവിതത്തില്‍ നിലനിര്‍ത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നില്ല. തെറ്റായ തീരുമാനമായിരുന്നില്ല അതെന്ന് ഇരുവരും പിന്നീട് പറഞ്ഞിരുന്നു. പക്വതയില്ലാത്ത പ്രായത്തിലെടുത്ത തെറ്റായ തീരുമാനമായിരുന്നു വിവാഹമെന്നായിരുന്നു അമല പോള്‍ പറഞ്ഞത്. ഒരുമിച്ച് മുന്നോട്ട് പോവാനാവില്ലെന്ന് മനസ്സിലാക്കിയതിന് പിന്നാലെയായാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും താരം പറഞ്ഞിരുന്നു. വിവാഹമോചനത്തിനിടയില്‍ അന്യോന്യം പഴിചാരാനോ കാരണം തുറന്നുപറയാനോയൊന്നും താരം തയ്യാറായിരുന്നില്ല.

അമല പോളുമായി വിവാഹ മോചനം നേടിയതിന് പിന്നാലെയായാണ് എഎല്‍ വിജയ് ഡോക്ടര്‍ ഐശ്വര്യയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് ആശംസ നേര്‍ന്ന് അമല പോള്‍ എത്തിയിരുന്നു. നല്ലൊരു വ്യക്തിത്വത്തിനുടമയാണ് വിജയ്. പൂര്‍ണമനസ്സോടെ താന്‍ അദ്ദേഹത്തിന് വിവാഹാശംസകള്‍ നേരുന്നു. ദമ്പതികള്‍ക്ക് ഒരുപാട് കുഞ്ഞുങ്ങളുണ്ടാവട്ടെയെന്നുമായിരുന്നു താരം പറഞ്ഞത്.