ഇവനാരാണ് നാട്ടുകാരെ മുഴുവന്‍ വെല്ലുവിളിക്കാന്‍, ഈ മാന്യന്‍…

സംശയിക്കണ്ട, പിസി. ജോര്‍ജ് എന്ന മാന്യനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്… വി.എസ്. അച്യുതാനന്ദന്റെ മൂന്നാര്‍ ദൗത്യത്തില്‍ ആറാട്ടുമുണ്ടനെപ്പോലെ അവതരിച്ച കാലം മുതല്‍ ഇദ്ദേഹമൊരു പ്രഹേളികയായിരുന്നു. അതിനും മുമ്പേ ജോര്‍ജ് മതികെട്ടാനിലുമുണ്ടായിരുന്നു വി.എസിനൊപ്പം. മതികെട്ടാനില്‍ ജോര്‍ജിന്റെ ലക്ഷ്യം കെ.എം. മാണിക്കൊരു പണി കൊടുക്കലായിരുന്നു.

മൂന്നാറില്‍ ഇദ്ദേഹത്തിന്റെ ലക്ഷ്യം ദുരൂഹമായിരുന്നു. കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജില്‍ ടാറ്റ അമ്പതിനായിരം ഏക്കര്‍ വനഭൂമി കയ്യേറി എന്ന ആരോപണം ഉന്നയിച്ച് ഒരു ദശകക്കാലം സമൃദ്ധമായി ജീവിച്ചുപോന്ന ചില മാധ്യമപ്രവര്‍ത്തകരുടെ കണ്‍കണ്ട ദൈവമായിരുന്നു ജോര്‍ജ്. ടാറ്റയുടെ ഭൂമി കയ്യേറ്റം കെട്ടിച്ചമച്ച വാര്‍ത്തയായിരുന്നു എന്ന് ഞാന്‍ മലയാളം വാരികയില്‍ കവര്‍ സ്റ്റോറി ചെയ്തിരുന്നു. മൂന്നാറിലെ യഥാര്‍ത്ഥ കയ്യേറ്റക്കാരില്‍ നിന്നും ശ്രദ്ധ വ്യതിചലിപ്പിപ്പിക്കാനുള്ള അടവായിരുന്നു ജോര്‍ജിന്റേത്.. പിന്നെയാണ് മകന്റെ പേരില്‍ പാറമടകളുള്ള ഒരാളാണ് ജോര്‍ജെന്നു കേരളമറിയുന്നത്..

Loading...

ജോര്‍ജിന്റെ യഥാര്‍ത്ഥ സ്വരൂപമറിയുന്നത് നെല്ലിയാമ്പതിയില്‍ ഡി.എഫ്.ഒ പി. ധനേഷ്‌കുമാര്‍ കയ്യേറ്റ ലോബിക്കെതിരായി പോരാട്ടം നടത്തുന്ന നാളുകളിലായിരുന്നു. ധനേഷ് ചെറുനെല്ലി എസ്‌റ്റേറ്റ് പിടിച്ചെടുത്തു. വനഭൂമി അനധികൃതമായി വില്പന ചെയ്തതിനും അതിന്റെ പ്രമാണങ്ങള്‍ വച്ച് ദേശസാല്‍കൃത ബാങ്കില്‍നിന്നും കോടികള്‍ ലോണെടുത്തതിനും എതിരായിരുന്നു ചെറുനെല്ലി എസ്റ്റേറ്റിനെതിരായ വനം വകുപ്പിന്റെ നടപടി.

ഇദ്ദേഹം പുലിയല്ലേ… അപ്പോ കമ്പിയടിക്കുമല്ലോ… മുഖ്യമന്ത്രിക്ക് ഒരു നിവേദനമെഴുതി ഇവന്‍. ചെറുനെല്ലി എസ്‌റ്റേറ്റിലെ കുറേ ചെറുകിട കര്‍ഷകരുടെ ഒപ്പോടുകൂടി… ഒപ്പിട്ട ചെറുകിട കര്‍ഷകരില്‍ എട്ടുപേര്‍ ജീവിച്ചിരിക്കാത്തവരായിരുന്നു… അന്നേ ഉമ്മന്‍ചാണ്ടി ഈ മാന്യനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പുറത്താക്കേണ്ടതായിരുന്നു… മരിച്ചവരുടെ പേരില്‍ ആവലാതി നടത്താനിറങ്ങിയ ഈ മാന്യനെ…

നിങ്ങള്‍ക്കറിയുമോ, ഏറ്റവും ശക്തമായി വനംകയ്യേറ്റത്തിനെതിരായി നിലപാടെടുത്ത മന്ത്രിയായിരുന്നു കെ.ബി. ഗണേഷ്‌കുമാര്‍… അയാളെ പെണ്ണുകേസില്‍ പെടുത്തി പുറത്താക്കിയത് ഇവനായിരുന്നു…

നെല്ലിയാമ്പതി വനം കയ്യേറ്റത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തമായ യു.ഡി.എഫ് സമിതിയുടെ അധ്യക്ഷന്‍ രാജന്‍ ബാബു തന്റെ റിപ്പോര്‍ട്ടില്‍ ഈ മാന്യന്റെ കളികളെക്കുറിച്ച് പറയുന്നുണ്ട്. പി.സി. ജോര്‍ജ് നല്ലൊരു സോഴ്‌സാണ് മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം.. പക്ഷേ, അവനെ അങ്ങനെ നമ്പാതെ ചങ്ങാതീ…

അല്പം പ്രകൃതിസ്‌നേഹം ഉള്ളിലുള്ള ഒരാളെന്ന നിലയില്‍ പറയട്ടേ, എനിക്ക് പി.സി. ജോര്‍ജും കെ.എം. മാണിയും ഒരുപോലെ ഉന്മൂലനം ചെയ്യപ്പെടേണ്ട മാരകവിഷങ്ങളായി അനുഭവപ്പെടുന്നു… കേരളാകോണ്‍ഗ്രസ് എന്നാല്‍ കാടുകയ്യേറ്റവും കള്ളപ്പട്ടയവുമാണ്.. അതിനെ ഉന്മൂലനം ചെയ്യാതെ ഈ നാട് രക്ഷപെടില്ല….