അയര്‍ലണ്ടിലെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ദശാബ്ദി ആഘോഷം ഇന്ന്

ഡബ്ലിന്‍: അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ദശാബ്ദി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ഏപ്രില്‍ 11 രാവിലെ 10 മുതല്‍ വെകിട്ട് ആറു മണി വരെ താലാ കില്‍നമന ഹാളില്‍ നടക്കുന്ന വിശ്വാസ മഹോത്സവത്തില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്‌നാനായ സമുദായാംഗങ്ങള്‍ പങ്കെടുക്കും.

ഇന്ന്  രാവിലെ 10 ന് വിശുദ്ധ കുര്‍ബാനയോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് വര്‍ണ്ണാഭമായ സ്റ്റേജ് ഓപ്പണിംഗും വെല്‍ക്കം ഡാന്‍സും ക്‌നാനായ ചരിത്രം വിളിച്ചോടുന്ന നിരവധി മുഹൂര്‍ത്തങ്ങളും അരങ്ങേറും. മാര്‍ഗ്ഗംകളി, കളരിപ്പയറ്റ്, പുരാതനപ്പാട്ട് സംഘനൃത്തം, ക്ലാസിക്കല്‍ ഡാന്‍സ്, കോമഡി സ്‌കിറ്റുകള്‍ തുടങ്ങി നിരവധി കലാപരിപാടികള്‍ സംഗമത്തിന് ചാരുതയേകും

Loading...

Img_68പൊതുസമ്മേളനത്തില്‍ പ്രസിഡന്റ് ജ്യോതിസ്സ് മാത്യു പാറപ്പുറത്ത് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജോസ് ജോയ് കൊച്ചാലുങ്കല്‍ റിപ്പോര്‍ട്ടും ട്രഷറര്‍ തോമസ് ജോയി കളപ്പുരയ്ക്കല്‍ വാര്‍ഷിക കണക്കും അവതരിപ്പിക്കും. വൈസ്പ്രസിഡന്റ് സണ്ണി അബ്രഹാം ഇളംകുളത്ത്, ജോയിന്റ് സെക്രട്ടറി ജോബി ജോണ്‍ മലയില്‍, ജോയിന്റ് ട്രഷറര്‍ ജോസഫ് ചാക്കോ തടത്തില്‍, അഡൈ്വസര്‍ വിനോദ് മാത്യു ചേരിയില്‍ എന്നിവര്‍ പ്രസംഗിക്കും.

വിവരങ്ങള്‍ക്ക്

ജ്യോതിസ്സ്:0860557565
ജോസ് :0877795974
തോമസ് :0876319215
സണ്ണി :0872746830