നടി ജ്യോതിർമയി വീണ്ടും വിവാഹിതയായി

കൊച്ചി: പ്രമുഖ ചലച്ചിത്ര നടി ജ്യോതിർമയി വീണ്ടും വിവാഹിതയായി. സംവിധായകൻ അമൽ നീരദാണ് വരൻ. കൊച്ചിസൗത്ത് രജിസ്ട്രാർ ഓഫീസർ അമൽ നീരദിന്റെ വീട്ടിലെത്തിയാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. 2004 സെപ്റ്റംബർ ആറിനാണ് ജ്യോതിർമയി എറണാകുളം കടവന്ത്ര സ്വദേശിയും സോഫറ്റ്‌വെയർ എൻജിനീയറുമായ നിഷാന്ത് കുമാറിനെ വിവാഹം കഴിച്ചത്. 2011ൽ വിവാഹ മോചനം നേടി.