യുവതിയോട് മോശമായി പെരുമാറിയെന്ന് ആരോപണം, യുവാവിന്റെ വീടിന് തീയിട്ട രണ്ട് പേര്‍ പിടിയില്‍

ആലപ്പുഴ. തൃക്കുന്നപ്പുഴയില്‍ വീടിന് തീവെച്ച കേസില്‍ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. ശനിയാഴ്ച രാത്രി 10.30ഒടെയാണ് വീടിന് യുവാക്കള്‍ തീവെച്ചത്. തൃക്കുന്നപ്പുഴ സ്വദേശി നടരാജന്റെ വീടിനാണ് യുവാക്കള്‍ തീവെച്ചത്. കേസില്‍ അഭിജിത്ത്, മഞ്ജി ദത്ത് എന്നിവര്‍ പോലീസ് പിടിയിലായി. വീട്ടില്‍ ഉണ്ടായിരുന്ന എല്ലാ സാധനങ്ങളും ഇവര്‍ കത്തിച്ച് നശിപ്പിക്കുകയായിരുന്നു.

യുവാക്കളുടെ അക്രമത്തിന് കാരണം നടരാജന്റെ മകന്‍ മനോജുമായുള്ള തര്‍ക്കമാണെന്ന് പോലീസ് പറയുന്നു. പള്ളിപ്പാട്ടുമുറി ജങ്ഷന് സമീപം മനോജ് ഒരു യുവതിയോട് മോശമായി പെരുമാറിയിരുന്നു. തുടര്‍ന്ന് പോലീസില്‍ യുവതി പരാതി നല്‍കി. തുടര്‍ന്ന് പോലീസ് മനോജിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു.

Loading...

എന്നാല്‍ യുവതിയുടെ ബന്ധുക്കള്‍ മനോജിന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് മനോജിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഇവരുടെ വീട് യുവാക്കള്‍ കത്തിച്ചത്. മനോജ് വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. അതേസമയം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.