അമ്പിളി ദേവി അമ്മയായി, ചിത്രം പങ്കുവെച്ച്‌ നടന്‍ ആദിത്യന്‍ ജയന്‍

നടി അമ്പിളി ദേവി അമ്മയായി. നടനും ഭര്‍ത്താവുമായ ആദിത്യനാണ് സന്തോഷം പങ്കുവെച്ചത്. ഫേസ് ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഞങ്ങള്‍ക്ക് ഒരു ആണ്‍ കുഞ്ഞു ജനിച്ചതായും അമ്ബിളി സുഖമായി ഇരിക്കുന്നതായും ആദിത്യന്‍ പറയുന്നു. എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍. അമ്മേടെ നക്ഷത്രം കൂടിയതിനാല്‍ സന്തോഷം ഇരട്ടിച്ചു,ആദിത്യന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു നടന്‍ ആദിത്യന്റെയും  അമ്പിളി ദേവിയുടെയും വിവാഹം നടന്നത്. സീത സീരിയലില്‍ ഭാര്യാഭര്‍ത്താക്കന്‍മാരായിരുന്ന ഇവരുടെ വിവാഹവാര്‍ത്ത ആരാധകര്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇപ്പോഴിതാ താരദമ്ബതികള്‍ തങ്ങള്‍ ഒരു കുഞ്ഞോമനയെ പ്രതീക്ഷിക്കുന്ന വിവരം ആരാധകരുമായി പങ്കുവച്ചിരിക്കയാണ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദിത്യന്‍ വാര്‍ത്ത പങ്കുവച്ചത്.

Loading...

മൂത്ത മകന്‍ അപ്പൂസിനൊപ്പം ഇരുവരും നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചാണ് ഇവര്‍ സന്തോഷം അറിയിച്ചത്. വിവാഹത്തിന് പിന്നാലെ ചില വിവാദങ്ങള്‍ എത്തിയെങ്കിലും ദമ്ബതികള്‍ മകന്‍ അപ്പുവിന് ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇപ്പോള്‍. തങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങള്‍ ഇരുവരും ചിത്രങ്ങള്‍ സഹിതം പങ്കുവയ്ക്കാറുണ്ട്. വിഷുദിനത്തിലാണ് തങ്ങള്‍ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന വിവരം ദമ്ബതികള്‍ പങ്കുവച്ചത്.

സെറ്റ് സാരി ധരിച്ച്‌ ആദിത്യന് സമീപം നില്‍ക്കുന്ന അമ്ബിളിയുടെ വയറ്റില്‍ ചുമ്ബിക്കുന്ന അപ്പൂസിന്റെ ചിത്രങ്ങള്‍ക്കൊപ്പം തങ്ങള്‍ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന വിവരം താരങ്ങള്‍ അറിയിച്ചത്. അമ്മ ഗര്‍ഭിണിയായതില്‍ ഏറെ സന്തോഷിച്ചിരുന്നത് മകന്‍ അപ്പുവാണ്. കുഞ്ഞുവാവയ്ക്ക് വേണ്ടി നാളുകളെണ്ണിയാണ് അപ്പൂസ് കഴിഞ്ഞത്.