ജയ് മോഹന്‍ലാല്‍, ജയ് മമ്മൂട്ടി എന്നു വിളിക്കുന്ന നമ്മള്‍ ജയ് ശ്രീറാം വിളി എന്തിന് തെറ്റായി കാണുന്നു

ഉമര്‍ ഫറൂഖ്

87 കാലഘട്ടത്തില്‍ ദൂരദര്‍ശനിലെ രാമായണം എന്ന സീരിയല്‍ വളരെ ആവേശത്തോടെ കണ്ടിരുന്നു അതിലെ രാമനും സീതയും ലക്ഷ്മണനും ഹനുമാനും എല്ലാം ധീര വീര പരിവേഷമായിരുന്നു മനസ്സില്‍ …….അതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് അമ്പും വില്ലും ഉണ്ടാക്കി ഞങ്ങള്‍ സ്വയം അതിലെ കഥാപാത്രങ്ങള്‍ ആയി മാറിയിരുന്നു …ജയ് ശ്രീറാം വിളി ആരും തന്നെ അടിച്ചേല്പിക്കാതെ നിരവധി തവണ വിളിച്ചിട്ടുണ്ട് ….അന്നും ഇന്നും അതൊരു തെറ്റാണെന്നു തോന്നലും ഉണ്ടായിട്ടില്ല നിര്‍ബന്ധിച്ചു വിളിക്കാത്തിടത്തോളം കാലം . ജയ് മമ്മൂട്ടി ജയ് മോഹന്‍ലാല്‍ എന്തിനേറെ ചൂണ്ടയില്‍ ഒരു മീന്‍ കുടുങ്ങിയാല്‍ ചൂണ്ട ഇട്ട കളി കൂട്ടുകാരന്‍ നാസറിനെ പോലും ജയ് നാസര്‍ എന്ന് വിളിച്ചിരിക്കുന്നു.. ജയ് എന്നുള്ളത് കേട്ടാല്‍ അറവുളപ്പാക്കുന്ന ഒരു പദമായി മാറാത്തിടത്തോളം കാലം. നാട്ടിലെ മിക്ക ആഘോഷങ്ങളിലും മതം തിരഞ്ഞതിനേക്കാള്‍ കൂടുതല്‍ അന്ന് ഞങ്ങള്‍ തേടിയിരുന്നത് ഭക്ഷണം ആയിരുന്നു …….അതുപോലെ പുലി കളിയുടെ പ്രധാന കണക്കപിള്ള റോളും വഹിച്ചു ക്രിസ്തുമസ് പുല്‍മേടിന്റെ കഥ പറഞ്ഞു ദിനവും സിനിമക്ക് പോകാനുള്ള പണവും സമ്പാദിച്ചിരുന്നു …. ഓണക്കാലത്തെ കളികളില്‍ ആരെ നിങ്ങള്‍ കൊണ്ട് പോകും എന്ന ഓണ കളിയിലെ എല്ലാവരും കൊണ്ട് പോകാന്‍ ആഗ്രഹിച്ച അന്നത്തെ കൊച്ചുബാലനും ഞാന്‍ തന്നെ ആയിരുന്നു. നോമ്പ് മാസം 30 ദിനവും ഉറക്കമില്ലാതെ ഞങ്ങള്‍ കാത്തിരുന്നു പൊറോട്ടയും ഇറച്ചിയും കഴിക്കാന്‍ അന്ന് അത് പോത്താണോ പശുവാണോ കിട്ടിയിരുന്നത് എന്ന് ചികയാന്‍ കൂട്ടാക്കാതെ കൂടെയുള്ള രാമനും കൃഷ്ണനും യേശുദാസും ഞാനും അകത്താക്കി ഏമ്പക്കം ഇട്ടു അടുത്ത രാവ് കാര്‍ക്ക് നല്ല ബുദ്ധിതോന്നി ബിരിയാണി ആക്കണേ എന്ന ദുആയും ചെയ്‌തേ അവിടുന്ന് മടങ്ങുകളെയുള്ളു ….അമ്പലത്തിലെ ചൊവ്വാഴ്ച്ച ദിനങ്ങളില്‍ കിട്ടിയിരുന്ന പായസ നിവേദ്യം പല ദിനങ്ങളിലും ഒഴിഞ്ഞ വയറിനെ നിറച്ചിരുന്നു …. ഓണം അമ്പലത്തില്‍ പോകുന്നവരുടെ വീട്ടിലും പെരുന്നാള്‍ പള്ളിയില്‍ പോകുന്നവരുടെ വീട്ടിലും ക്രിസ്മസ് കുരിശടിയില്‍ പോകുന്നവരുടെ വീട്ടിലും മാറി മാറി ഞങ്ങള്‍ ആഘോഷിച്ചിരുന്നു …ജാതി പറഞ്ഞു കൂടെ എന്ന ചോദ്യത്തിന് അന്ന് ഞങ്ങളുടെ മതം വിശപ്പായിരുന്നു എന്നത് തന്നെ………….
……………………………………………………………………………ഇന്ന് കാലം മാറി ജീവിത നിലവാരവും ……അവിടേക്കു മതവും ജാതിയും കടന്നു വന്നു…….രാഷ്ടീയ ക്കാരും ……രാമന്‍ എന്ന അന്നത്തെ ഹീറോ ഇന്ന് ചിലരുടെ രാഷ്ടീയം വളര്‍ത്താനുള്ള പണി ആയുധം ആയി ….ജയ് ശ്രീറാം എന്ന വാക്കുകള്‍ പത്ര താളുകളില്‍ കാണപെടുമ്പോള്‍ അതിനു താഴെയായി ശ്രീറാം വിളിക്കാത്തതിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ കണ്ട് തുടങ്ങി …അങ്ങനെ ആ വീര പുരുഷനെ ഭയപ്പെടുത്തുന്ന നാമമാക്കി മാറ്റപ്പെടുന്നു ….ഇന്ന് ജയ് ശ്രീറാം വിളിക്കുന്നവര്‍ ആയുധങ്ങളേന്തിയ പേടി പെടുത്തുന്ന ഒരു സംഘം ഗുണ്ടകളായി മാറുന്നു ….ശ്രീരാമനെയും മറ്റെല്ലാ ദൈവങ്ങളെയും മാറോടു ചേര്‍ത്ത് സ്‌നേഹിച്ചവര്‍ ഭയം കൊണ്ട് മുന്നിലേക്ക് വരാതെ പിന്നിലേക്ക് മറയുന്നു …..അഹിംസാമന്ത്രം പറഞ്ഞിരുന്നവര്‍ തെരുവില്‍ ആയുധങ്ങളേന്തി തലങ്ങും വിലങ്ങും പായുന്നു ദൈവത്തിന്റെ നാമം ബലാല്‍കാരത്തിലൂടെ ആക്രമണങ്ങളില്‍ കൂടി ജനതയെ കൊണ്ട് വിളിപ്പിക്കാന്‍ ………………….ഹനുമാന്റെ രൂപം ആദ്യമായി കണ്ടപ്പോള്‍ രാമന്‍ ചോദിച്ച അതെ ചോദ്യം ആയുധമേന്തിയ ഇന്നത്തെ മണ്ട ശിരോമണികളായ പ്രജകള കണ്ടാല്‍ രാമന്‍ ചോദിക്കാതിരിക്കട്ടെ ‘ What are you, a monkey or a man ‘

Loading...