Literature social Media

ഇന്ത്യയെ കേരളം പോലെയാക്കണം’, ഒരു ഉത്തരേന്ത്യക്കാരന് പറയാനുള്ളത്

കേരളത്തിന് പുറത്ത് മെച്ചപ്പെട്ട ജീവിതം സ്വപനം കാണുന്നവരാണ് മിക്ക മലയാളികളും എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളം എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് പറയുകയാണ് ഇര്‍ഫാന്‍ അബ്ദുള്‍ റൗഫ് എന്ന യുവാവ്.ഇര്‍ഫാന്‍ അബ്ദുള്‍ റൗഫ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത് തന്റെ സ്വന്തം അഭിപ്രായമല്ല. മറിച്ച് ട്രെയിൻ യാത്രക്കിടെ അപ്രതീക്ഷിതമായി പരിചയപ്പെട്ട ഒരു ഉത്തരേന്ത്യക്കാരന്റെ വാക്കുകളാണ്. മലയാളികളുടെ രാഷ്ട്രീയ ബോധത്തെകുറിച്ചും, കാഴ്ചപാടുകളെ പറ്റിയും ഇർഫാൻ എന്ന ആ സോഫ്റ്റ് വെയർ എഞ്ചിനീയർ വാചാലനാവുന്നുണ്ട്. പ്രതികരിക്കാനുള്ള ശേഷിയാണ് മലയാളികളുടെ മുഖമുഖമുദ്രയെന്നും അത് നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം റൗഫിനോട് പറയുന്നുമുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം,

” നമ്മൾ മലയാളികളോട് കേരളത്തെ സ്നേഹിക്കുന്ന ഒരു നോർത്ത് ഇന്ത്യക്കാരന് പറയാൻ ഉള്ളത്.

ചില ട്രെയിൻ യാത്രകൾ സുന്ദരമാവാറുള്ളത് കാഴ്ചകൾ കൊണ്ടല്ല… ചില വ്യക്തികൾ, സംസാരങ്ങൾ, ചില ഓർമ്മപ്പെടുത്തലുകൾ കൊണ്ടൊക്കെ ആവാം…ഇന്ന് ട്രെയിനിൽ ഒപ്പം ഉണ്ടായിരുന്നത് നാസിക്കിൽ (Nasik, Maharashra) നിന്നും കേരളത്തിൽ വന്നു വർക്ക്‌ ചെയ്യുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു…

വെള്ളം വാങ്ങിയപ്പോൾ 20 രൂപ വാങ്ങി ഒന്നും മിണ്ടാതെ ബാക്കി തരാതെ പോവുന്ന ട്രയിനിലെ സപ്പ്ലയെര്സിനോട് ചോദ്യം ചെയ്യുന്നത് കണ്ടു “നിങ്ങൾ മലയാളികളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്… നിങ്ങൾ എന്നും ഇത്പോലെ ചോദ്യം ചെയ്യണം” എന്ന് പറഞ്ഞു വന്നതായിരുന്നു ബായി…

തുടർന്ന് അദ്ദേഹം കേരളത്തെക്കുറിച്ചും നോർത്ത് ഇന്ത്യയെ കുറിച്ചും വാചാലനായി… കേരളം വ്യത്യസ്തമാവുന്നത് അതിവിടുത്തെ ആൾക്കാരെ കൊണ്ടാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം… ഇവിടുത്തെ ഭാഷയുടെ ബുദ്ധിമുട്ട് കൊണ്ട് മറ്റുള്ളവർക്ക് എളുപ്പം പഠിക്കാൻ പറ്റാത്തതും അത്കൊണ്ട് തന്നെ മറ്റുള്ളവരുടെ കൾച്ചർ അധികം കടന്ന് കയറാത്തതും ആണ് ഇങ്ങിനെ ഇത് നില നിൽക്കാൻ കാരണം എന്നദ്ദേഹം പറഞ്ഞു… നോർത്ത് ഇന്ത്യയിൽ അവസ്ഥ വളരേ പരിതാപകരം ആണ് എന്നും… അവിടുത്തെ രാഷ്ട്രീയ പാർട്ടികൾ ഏത് നിമിഷവും പൊട്ടിയേക്കാവുന്ന മനുഷ്യ ബോംബുകളെ ആണ് ബ്രെയിൻ വാഷ് ചെയ്ത് നിര്മിക്കുന്നത്… നിങ്ങൾ വളരേ വ്യത്യസ്തരാണ്…നിങ്ങൾ പണത്തിനു പുറകെ മാത്രം പോവുന്നവരല്ല… 500 രൂപക്ക് ബന്ധങ്ങളെ വിൽക്കുകയും കൊല്ലുന്നവരും അല്ല… നിങ്ങൾ സന്തോഷവും സമാധാനവും ഉയർന്ന ജീവിത ശൈലിയും ചിന്താഗതിയും സ്വപ്നം കാണുന്നവരാണ്.. ഇന്ത്യ മുഴുവൻ നിങ്ങളുടെ ചിന്താഗതി ആയിരുന്നേൽ നന്നായേനെ… പാഠപുസ്തകങ്ങളും ചരിത്രവും പോലും തിരുത്തി അടുത്ത തലമുറയെ അവർ കൂടുതൽ വിഡ്ഢികൾ ആകുകയാണ്… എനിക്ക് ശരിക്കും പേടിയാണ് എന്റെ മക്കൾ അവിടെ വളരുന്നതിനെക്കുറിച്ചു ആലോചിക്കുമ്പോൾ… അതിനാൽ ഫാമിലിയോടെ അധികം വൈകാതെ കേരളത്തിൽ നിൽക്കണം എന്നും… പക്ഷപാതം ഇല്ലാത്ത വിദ്യാഭ്യാസവും ചിന്തകളും മക്കൾക്ക് ലഭിക്കണം എന്നും ആഗ്രഹിക്കുന്നു…

എനിക്ക് കോൺഗ്രെസ്സിനെകുറിച്ചും സിപിഎംനെ കുറിച്ചും ഭയങ്കര നല്ല അഭിപ്രായം ഒന്നുമില്ല… പക്ഷേ കേരളത്തിൽ ഇവർ രണ്ടുപേരും വീണ്ടും വ്യത്യസ്തരാണ്… ഇവർ അന്യോന്യം മത്സരിക്കുമെങ്കിലും രണ്ടാളും രണ്ടു പേരുടെയും നിലനിൽപിന് സഹായം ആണ് ചെയ്യുന്നത്… അത് കേരളത്തിന്റെ സാഹചര്യത്തിൽ നല്ലതാണ്… മറ്റൊരു പാർട്ടിക്ക് അവസരം നൽകരുത്…മൂന്നാം ലോകമഹായുദ്ധം നടന്നാൽ യുദ്ധം കഴിയും വരെ ചൊവ്വയിൽ നിൽക്കാം എന്ന് Elon musk പറഞ്ഞത് പോലെയാണ് കേരളത്തെക്കുറിച്ചുള്ള ഞങ്ങളുടെ ഒക്കെ പ്രതീക്ഷ… താഴെ ഒരു സംസ്ഥാനം ചുറ്റും നടക്കുന്നതിനെ ഒക്കെ സുന്ദരമായി എതിർത്ത് തന്റേടത്തോടെ നില്കുന്നു എന്നത് പോലും നമുക്ക് പ്രതീക്ഷ നൽകുന്നുണ്ട്…

ഇവിടുത്തെ ആൾക്കാർക്ക് എല്ലാത്തിനെയും നല്ലതിന് വേണ്ടി ഉപയോഗിക്കാൻ അറിയാം…മുകളിൽ അങ്ങിനെയല്ല… ഫേസ്ബുക്കും വാട്സപ്പും പോലും എങ്ങിനെ മതസ്പർദ്ധ വളർത്താൻ പറ്റും എങ്ങിനെ വോട്ട് നേടാൻ പറ്റും എങ്ങിനെ സാധാരണക്കാരെ വിഡ്ഢികൾ ആകാൻ പറ്റും എന്നാണ് അവർ നോക്കുന്നത്… പതിയെ അത് താഴോട്ടും വരുന്നുണ്ട്… സമ്മതിക്കരുത്…

ആൽഫ്രഡ്‌ നോബൽ തന്റെ വരുമാനത്തിൽ നിന്നും നോബൽ സമ്മാനം തുടങ്ങാൻ ഉണ്ടായ സാഹചര്യം അറിയാല്ലോ… ആള്ക്കാര് വീടുണ്ടാക്കാനും മറ്റും കഷ്ടപ്പെട്ട് സ്ഥലം നിരപ്പാക്കുമ്പോൾ പാറ പൊട്ടിക്കേണ്ടി വരുന്നത് കണ്ടു സഹായിക്കാൻ ആയിരുന്നു അദ്ദേഹം dynamite കണ്ടു പിടിച്ചത്.. എന്നാൽ അത് കാരണം ആൾകാർ മരിച്ചു…ആൾകാർ അത് നല്ലതിനേക്കാൾ മോശം കാര്യത്തിന് ഉപയോഗിക്കാൻ തുടങ്ങി…നോബൽ സമ്മാനം വരും കാലഘട്ടത്തിലെ ശാസ്ത്രജ്ഞന്മാർക്ക് ഒരു ഓർമ്മപെടുത്തലാണ്…എത്ര നല്ല കാര്യവും കണ്ടുപിടിച്ചാൽ മാത്രം പോരാ, അത് നല്ല കൈകളിലാണ് എന്ന് ഉറപ്പ് വരുത്തണം എന്നത്…ആൾക്കാരുടെ ചിന്താഗതി മാറ്റുക എന്നത് മാത്രമാണ് അതിന് പോംവഴി… കേരളത്തിൽ അത് ഒരുപരിധി വരെ നടക്കുന്നുണ്ടെങ്കിൽ…ചുറ്റും അത്പോലെ മാറ്റാൻ പറ്റും… ഇന്ന് സോഷ്യൽ മീഡിയകൾ നൊബേലിന്റെ dynamite പോലെയാണ്…കുറച്ചെങ്കിലും മാന്യമായി ഉപയോഗിക്കുന്നത് നിങ്ങളാണ്…നിങ്ങൾ മുന്നിൽ നിന്ന് ചിലതൊക്കെ മറ്റുള്ളവരെ പഠിപ്പിക്കേണ്ടതുണ്ട്…ഈ കാലഘട്ടം അതാവശ്യപെടുന്നുണ്ട്… നിങ്ങൾ കൂടുതൽ കേന്ദ്ര സ്ഥാനങ്ങളിലേക്ക് വരണം…

എനിക്ക് അറിയില്ല നിങ്ങളോട് ഇതൊക്കെയും പറഞ്ഞിട്ട് എത്രത്തോളം കാര്യമുണ്ടെന്ന്… എങ്കിലും ഞാൻ പറയും…നിങ്ങളും ഇത് മറ്റുള്ളവരോട് പറയണം… എന്റെ മക്കൾക്കും അവരുടെ മക്കൾക്കും അവരവരുടെ നാട്ടിൽ തന്നെ നിന്ന് സ്വതന്ത്രമായി ചിന്തിക്കാനും പഠിക്കാനും പറ്റണം… ഇന്ത്യയെ കേരളം പോലെ ആക്കണം.. .അതിന് എല്ലാരും പണിയെടുക്കണം…കേരളം മുന്നിൽ നിൽക്കണം…

അദ്ദേഹം പിന്നെയും ഒരുപാട് സംസാരിച്ചു…പറഞ്ഞു നിർത്തിയപ്പോൾ ഞാൻ അദ്ദേഹത്തോട് പേര് ചോദിച്ചു…”ഇർഫാൻ”..അത് കേട്ടു ഞാൻ ചിരിച്ചുപോയി…ചിന്തകളും പ്രൊഫഷനും മാത്രമല്ല പേരും ഒരുപോലെ ഉള്ള അദേഹത്തിന്റെ ഒപ്പം ഒരു ഫോട്ടോ എടുത്തു…അദ്ദേഹം പറഞ്ഞത് എന്നാലാവുന്നത് പോലെ ഞാനും മറ്റുള്ളവരോട് പറയാം എന്നെ ഏറ്റു… കേരളം അദ്ദേഹം പറഞ്ഞ തോതിൽ പെർഫെക്ട് ആണെന്ന അഭിപ്രായം ഇല്ലെങ്കിലും…നമ്മൾ ഒരുപാട് ബെറ്റർ ആണ്… എന്നും ആയിരിക്കണം… ചോദ്യം ചെയ്ത് കൊണ്ടേ ഇരിക്കണം… പ്രതികരണശേഷി നഷ്ടപ്പെടാത്ത ഒരു ജനത…അത് മാത്രമാണ് കേരളത്തെ വ്യത്യസ്തമാകുന്നത്…

ഇനി നേരിൽ കാണുമോ എന്നറിയില്ല… എങ്കിലും എല്ലാവരുടെയും നല്ലത് മാത്രം ആഗ്രഹിക്കുന്ന…നല്ലതിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്ന…പിൻപറ്റാൻ മടി ഇല്ലാത്ത… ഇത്പോലെ ചിലരെ കാണുന്നത് നമുക്കും പ്രതീക്ഷയാണ്… 🙂 ”

Related posts

ഗോവിന്ദ ചാമി പോലെ ഒരുവനെ, അല്ലേൽ നിര്ഭയയുടെ ഘാതകരെ, മാസങ്ങൾ പോലും ആയിട്ടില്ലാത്ത കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യുന്നവരെ ഇങ്ങനെ തല്ലിക്കൊല്ലാൻ ആരുമുണ്ടായിരുന്നില്ല…;കലാ ഷിബു പറയുന്നു

ഫേസ്ബുക്ക് മേധാവിയുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

subeditor

സാംസ്‌കാരിക നായികയ്ക്ക് കുറ്റം സ്വയമേറ്റ് നായകനെ രക്ഷിക്കാമായിരുന്നു! കവിത മോഷണ വിവാദത്തില്‍ പരിഹാസവുമായി അഡ്വ. ജയശങ്കര്‍

subeditor10

നിറവയറുമായി സെലീനയുടെ ബാത്ത്ടബ്ബ് ചിത്രം വൈറലാകുന്നു…

നിരത്തുകളിലെ സിഗ് സാഗ് ലൈനുകള്‍ എന്തിനാണ്? മറുപടിയുമായി കേരളാ പൊലീസ്

ട്രോളർമാരേ ഇത് ഇത്തിരി കൂടിപോയി..മരിച്ച മധുവിന്റെ കുട്ടിക്കാലം എന്നു പറഞ്ഞ് ഇറക്കിയ ചിത്രം ഫേയ്ക്ക്

subeditor

മദ്യപിച്ച് ശല്യം ചെയ്ത യുവാക്കളെ കൊണ്ട് മാപ്പ് പറയിച്ച് എയർഹോസ്റ്റസ്

Despite being a woman; An open letter to Indian Prime Minister Narendra Modi

subeditor

പൂച്ചകുട്ടിയേ കൊണ്ട് മാറിടങ്ങൾ മറച്ച സ്വന്തം ഫോട്ടോ നടി ആലിയ പുറത്തുവിട്ടു

subeditor

ഇന്ദ്രന്‍സിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് സഹപ്രവര്‍ത്തകന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

pravasishabdam online sub editor

കത്തോലിക്കാ സഭയെ ബാധിച്ചിരിക്കുന്ന തെറ്റായ ഭ്രമങ്ങള്‍ ഏറ്റുപറഞ്ഞ് വൈദികന്‍

പ്രാർത്ഥനകൾ ഫലം കണ്ടുതുടങ്ങിയ സന്തോഷത്തിൽ സേതുലക്ഷ്മിയമ്മ

ഭാവനയുടെ വിവാഹം ആഘോഷമാക്കി സുഹൃത്തുക്കള്‍; വീഡിയോയും ചിത്രങ്ങളും കാണാം

പ്രളയത്തിലും വിസ്മയമായ കലണ്ടര്‍ക്കഥ ;സംഭവം ഇങ്ങനെ

പ്രണയിതാക്കളെ ശ്രദ്ധിച്ചോളു…ഗൂഗിൾ പിന്നാലെയുണ്ട്

subeditor6

ആഹാ സീനത്തിനായിരുന്നോ ഈ സംഗീതം; ഇതു കേട്ടതോടെ ചുറ്റുമുള്ളതൊന്നും ഒരു നിമിഷത്തേക്ക് കാണാന്‍ വയ്യായിരുന്നു; ലാലിന്റെ മകളുടെ കല്യാണ വിരുന്നിനു പോയ കഥ സീനത്ത് പറയുന്നു

അങ്ങകലെ ഇരുണ്ട ആകാശ കോണില്‍ ഒരു നക്ഷത്രമായ് നീ പുനര്‍ജ്ജനിക്കുമെന്നെനിക്കറിയാം ; അകാലത്തില്‍ പൊലിഞ്ഞ ഭാര്യയെ കുറിച്ച് യുവാവിന്റെ വേദനിപ്പിക്കുന്ന കുറിപ്പ്

പതിനാറാം വയസ്സിൽ അവൾ ഗർഭിണിയായി – സ്വന്തം അച്ഛന്റെ കൂട്ടുകാരൻ ആയിരുന്നു ആ മഹാപാപി ! ഇതറിഞ്ഞ ഒരു ചെറുപ്പക്കാരൻ നിറവയറോടെ അവളെ താലികെട്ടി കൂടെ കൂട്ടി; വൈറലായി ഡോക്ടറുടെ ഫേസ്ബുക് പോസ്റ്റ്