മഞ്ജുവാര്യരേ അനുകൂലിച്ച് ദിലീപ്

സത്യന്‍ അന്തിക്കാട് ചിത്രമായ എന്നും എപ്പോ‍ഴും എന്ന സിനിമയിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തെ അധിക്ഷേപിച്ച് തന്‍റെ ആരാധകര്‍ കമന്‍റിടുന്നതിനെ വിമര്‍ശിച്ച് നടന്‍ ദിലീപ് രംഗത്ത്. ചിത്രത്തിലെ കഥയ്ക്കനുസരിച്ചാണ് താരങ്ങള്‍ അഭിനയിക്കുന്നതെന്നും അതിനെ വ്യക്തിപരമായി കാണരുതെന്നും ദിലീപ് പറഞ്ഞു. ചിത്രത്തിലെ വിവാഹമോചിതയായ നായിക തന്‍റെ മുന്‍ ഭര്‍ത്താവിനെക്കുറിച്ച് നടത്തുന്ന പരാമര്‍ശങ്ങള്‍ ദിലീപിനെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ചാണ് ആരാധകര്‍ രംഗത്തെത്തിയത്.