കുഞ്ചാക്കോയുടേ ‘വള്ളീം തെറ്റി പുള്ളീം തെറ്റി’

ഒരു കൂട്ടം ചിത്രങ്ങളാണ്കുഞ്ചാക്കോ ബോബന് നായകനാക്കി അണിയറയില്‍ ഒരുങ്ങുന്നത്. ഇക്കൂട്ടത്തില്‍ പേര് കൊണ്ട് വ്യത്യസ്തമാണ് വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രം.  ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ച റിഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എസ് കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയാണ് കാമറ കൈകാര്യം ചെയ്യുന്നത്. അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നവാഗതനായ സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീതം.  90 കളിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്. ആഗോളവത്കരണത്തിന്റെ കടന്നുവരവ് ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് സിനിമ.

Loading...

ഒരു സി ക്ലാസ് തിയേറ്ററും ഗ്രാമത്തിലെ 10 ദിവസത്തെ ഉത്സവവുമാണ് പ്രമേയം. മനോജ്.കെ.ജയന്‍, രണ്‍ജി പണിക്കര്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്തില്‍ ആരംഭിക്കും.