വീണ്ടും അമ്മയാകാനൊരുങ്ങി ദിവ്യാ ഉണ്ണി:

മലയാള സിനിമയിലെ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളില്‍ മഞ്ജുവാര്യര്‍ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരില്‍ ഒരാള്‍.

കല്യാണ സൗഗന്ധികം’ എന്ന വിനയന്‍ ചിത്രത്തിലൂടെയാണ് ദിലീപിന്റെ നായികയായി ദിവ്യ ഉണ്ണി മലയാള സിനിമാ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. പിന്നീട് തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി പുറത്തിറങ്ങിയ അനവധി ചിത്രങ്ങളിലൂടെ ഒരു നൃത്തകി കൂടിയായ ദിവ്യ പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. പിന്നീട് വിവാഹശേഷം അമേരിക്കയില്‍ താമസമാക്കിയ ദിവ്യ ഉണ്ണി നീണ്ട കാലത്തേക്ക് സിനിമാ രംഗത്ത് നിന്നും മാറി നിന്നുവെങ്കിലും 2008 പുറത്തിറങ്ങിയ ‘മാജിക് ലാംപ്’ എന്ന ജയറാം ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിവന്നു.

Loading...

ഇപ്പോഴിതാ, ദിവ്യയും ഭര്‍ത്താവ് അരുണും ഒരു കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ്. വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ ദിവ്യ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവച്ചു. മൂന്നാമതും അമ്മയാകുന്നതിന്റെ സന്തോഷത്തിലാണ് താരം.

ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ദിവ്യ കഴിഞ്ഞ വര്‍ഷം വീണ്ടും വിവാഹിതയായിരുന്നു. ഹൂസ്റ്റണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ഫെബ്രുവരി നാലിനായിരുന്നു ദിവ്യയുടെ വിവാഹം. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. എന്‍ജിനീയറായ അരുണ്‍ നാലുവര്‍ഷമായി ഹൂസ്റ്റണിലാണ്. ആദ്യവിവാഹത്തിലെ രണ്ടു കുട്ടികളും ദിവ്യയ്‌ക്കൊപ്പമാണ്. യുഎസ് നഗരമായ ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയവും നടത്തുന്നുണ്ട് ദിവ്യ.

അടുത്തിടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിലുള്ള ദിവ്യ ഉണ്ണിയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ചുവപ്പുസാരി അണിഞ്ഞ്, കാലുകളില്‍ ചിലങ്കയുമായാണു ദിവ്യ ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെയും കാടിന്റെയും പശ്ചാത്തലത്തിലുള്ളതാണ് ചിത്രങ്ങള്‍.