കണ്‍പോളകളിലെ കറുപ്പ് മാറാന്‍ ചില പൊടിക്കൈകള്‍..

കണ്‍പോളകളിലെ കറുപ്പ് നിറം എല്ലാവര്‍ക്കും ഒരു സൌന്ദര്യ പ്രശ്നമായി തോന്നാറുണ്ട്. എന്നാല്‍ ചില ചെറിയ പൊടിക്കൈകള്‍ കൊണ്ട് ഇവ നിശ്ശേഷം അകറ്റാം..

1. ഉരുളക്കിഴങ്ങിന്റെയും വെള്ളരിയുടെയും നീര് തുല്യ അളവിലെടുക്കുക. ഇതില്‍ മുക്കിയ പഞ്ഞി കണ്‍പോളകള്‍ക്കു മുകളില്‍ വയ്ക്കുക. ഇരുപതു മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകുക.. ദിവസേന റോസ് വാട്ടര്‍ അല്ലെങ്കില്‍ ബദാം എണ്ണ പുരട്ടിയാല്‍ കണ്ണിനടിയിലെ കറുപ്പ് നിറം നീങ്ങും.

Loading...

2. പുതിനയില അരച്ചെടുത്ത് അര ചെറിയ സ്പൂണ്‍ നീരെടുക്കുക. ഇതു കണ്ണിനടിയില്‍ പുരട്ടിയാല്‍ കണ്ണിനു താഴെയുള്ള കറുപ്പ് നിറമകലും.

3. കാല്‍ഭാഗം തക്കാളി ഉടച്ചതിനൊപ്പം ഒരു സ്പൂ ണ്‍ നാരങ്ങാനീര് ചേര്‍ക്കുക. ഇതി ല്‍ ഒരു നുള്ള് പയര്‍പൊടിയും മഞ്ഞള്‍പെ്പാടിയും ചേര്‍ക്കുക. ഇതു പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയുക.

4. ദിവസവും രണ്ടുനേരം തക്കാളി നീര് പുരട്ടുന്നത് കറുത്ത നിറം കുറയ്ക്കാന്‍ നല്‌ളതാണ്.

5. ദിവസവും അഞ്ച് മണിക്കൂറെങ്കിലും ഉറങ്ങുക.

6. പാല്‍ പഞ്ഞിയില്‍ മുക്കി കണ്‍പോളയില്‍ വയ്ക്കുക.

7. പാലും തുല്യ അളവ് തേനും ഒരുമിച്ച് ചേര്‍ത്ത് പഞ്ഞിയില്‍ മുക്കി കണ്‍പോളകള്‍ക്കു മുകളില്‍ വച്ച്, 15 മിനിട്ടിനു ശേഷം തണുത്ത വെള്ളം (ഐസ് വാട്ടര്‍) ഉപയോഗിച്ചു കഴുകുക.