തൃശ്ശൂര്‍: കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്ക് കടവിരുദ്ധമായി കേരളസര്‍ക്കാര്‍ നഴ്‌സിങ് ഉദ്യോഗാര്‍ത്ഥികളെ പിഴിയാന്‍ പദ്ധതി ഇടുന്നു. നിരവധി നാളുകളായി നഴ്‌സിംഗ് പ്രൈവറ്റ് റിക്രൂട്ട്‌മെന്റ് രംഗത്തെ തട്ടിപ്പുകള്‍ തടയാന്‍, കേന്ദ്ര സര്‍ക്കാര്‍ ആള്‍ ഇന്ത്യാ തലത്തിലെ നേഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് പൂര്‍ണ്ണമായും കേരളാ സര്‍ക്കാരിന് കീഴിലെ നോര്‍ക്കാ, ഒഡെപെക് എന്നീ എജന്‍സികളെ എല്‍പ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ആ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെയാണ് കേരളസര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് ജിസിസി ഉള്‍പ്പടെയുള്ള 18 രാജ്യങ്ങളിലേക്കും റിക്രൂട്ട്‌മെന്റ് നടത്തുമ്പോള്‍ പരമാവധി 20000 രൂപ അല്ലെങ്കില്‍ നഴ്‌സുമാര്‍ക്ക് ലഭ്യമാകുന്ന നാലുമാസത്തെ അടിസ്ഥാന ശമ്പളം ഇതില്‍ ഏതാണോ ചെറിയ തുക അത് മാത്രമേ സര്‍വ്വീസ് ചാര്‍ജ് ആയി ഈടാക്കാന്‍ പാടുള്ളു എന്നാണ്. അതേസമയം കേരളസര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് എല്ലാ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുകള്‍ക്കും 60000 രൂപ വെച്ച് വാങ്ങും എന്നാണ്.

Loading...

സത്യത്തില്‍ സര്‍ക്കാറിന്റെ ഈ ഏകപക്ഷീയമായ തീരുമാനം സൂചിപ്പിയ്ക്കുന്നത് സ്വകാര്യ ഏജന്‍സികള്‍ നടത്തിയതിനേക്കാള്‍ വലിയ കൊള്ളയ്ക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത് എന്നാണ്. നിലവില്‍ കുവൈറ്റ്,സൗദി അറേബ്യ,ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളില്ലെക്കുള്ള റിക്രൂട്ട്‌മെന്റുകള്‍ക്കാണ് ഏറ്റവും വലിയ കൊള്ള സ്വകാര്യ ഏജന്‍സികള്‍ ഉള്‍പ്പടെയുള്ളവര്‍ നടത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സര്‍വ്വരും വലിയ പ്രതീക്ഷയോടെയാണ് സ്വാഗതം ചെയ്തത്. എന്നാല്‍ ആ സമയത്ത് തന്നെ നഴ്‌സിംഗ് സംഘടനയായ യുഎന്‍എ അടക്കമുള്ള സംഘടനകള്‍ റിക്രൂട്ട്‌മെന്റ് പരമാധികാരം പൂര്‍ണ്ണമായും നോര്‍ക്കാ,ഒഡിപിസിയെയും എല്‍പിക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ ഈ സമയത്ത് ഉണ്ടാകാന്‍ പോകുന്ന ചില ആശങ്കള്‍ പങ്കുവെച്ചിരുന്നു. ഈ ആശങ്കകളെ ശരിവെയ്ക്കുന്ന തരത്തിലായിരിക്കുകയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിലപാടുകള്‍. ഖത്തര്‍ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങള്‍ നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സാജന്യമായിട്ടായിരുന്നു നടത്തിയിരുന്നത്. ഏന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തിലൂടെ നഴ്‌സുമാര്‍ക്ക് സൗജന്യമായി ലഭിച്ച് കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ കൂടി ഇല്ലാതാവുകയാണ്.

norka roots

പ്രതി വര്‍ഷം 30000 ത്തിനടുത്ത് നഴ്‌സുമാരെയാണ് വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്നത്. ഓരോരുത്തരില്‍ നിന്നും 60000 രൂപ ഈടാക്കുന്നതോടെ ഏതാണ്ട് 18 കോടി രൂപയോളം നോര്‍ക്കയിലൂടേയും ഒഡെപെക്കിലൂടേയും സര്‍ക്കാര്‍ കൊള്ളയടിക്കാനൊരുങ്ങുന്നത്.നേരത്തേയും ഈ സര്‍ക്കാര്‍ ഏജന്‍സികള്‍ സ്വകാര്യ ഏജന്റുമാരുമായി ചേര്‍ന്ന് വലിയ തട്ടിപ്പ് നടത്തിയിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതുകൂടാതെ നഴ്‌സ് മാരുടെ പരിശീലനത്തിനായി പ്രവര്‍ത്തിയ്ക്കുന്ന തൊഴില്‍ വകുപ്പിന് കീഴില്‍ വരുന്ന നൈസ് എസ്‌യുറ്റി ഹോസ്പിറ്റല്‍ വലിയ തൂക ഈടാക്കി നഴ്‌സുമാരെ ചൂഷണം ചെയ്യുന്നതിനെതിരേയും യുഎന്‍എ പ്രക്ഷോഭം ഉയര്‍ത്തിയിരുന്നു. 20000 രൂപ ചിലവുവരുന്ന നാല് മാസത്തെ പരിശീലന കോഴ്‌സുകള്‍ക്കാണ് തൊഴില്‍ വകുപ്പി്‌ന്റെ ഒത്താശയോട് കൂടി ഈ ഹോസ്പിറ്റല്‍ ഒരു ലക്ഷം രൂപ വീതം വാങ്ങിയിരുന്നത്. പുതിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോള്‍ ആ യോഗത്തിലേക്ക് യുഎന്‍എ അടക്കമുള്ള സംഘടനകളുടെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രിയും മറ്റ് സര്‍ക്കാര്‍ അധകൃതരും പറഞ്ഞിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ സര്‍ക്കാര്‍ സ്വമേധയാ ഏകപക്ഷീയമായി ഫിസ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുക ആയിരുന്നുവെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ ബിഗ് ന്യൂസിനോട് പറഞ്ഞു. സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്താതെയുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗം ദുരൂഹത ഉയര്‍ത്തുന്നതായും ജാസ്മിന്‍ ഷാ ആരോപിച്ചു.

17-odepc

അതേസമയം ഒരു തരത്തിലും അഴിമതിക്ക് പഴുതില്ലാത്ത വിധം റിക്രൂട്ട്‌മെന്റ് നടത്തുമെന്നും ഈ രണ്ടു ഏജന്‍സികളുടെ അനുമതിയില്ലാതെ ഉദ്യോഗാര്‍ഥികള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കില്ലെന്നും നാമമാത്രമായ ഫീസ് മാത്രമേ ഉദ്യോഗാര്‍ഥികളില്‍ നിന്നും ഈടാക്കുകയുള്ളൂ എന്നും ആവര്‍ത്തിച്ച് പറയുമ്പോഴും ഇപ്പോള്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്ന 60000 രൂപ എന്താവശ്യത്തിന് ഉപയോഗിക്കാനാണ് എന്ന് പോലും കൃത്യമായി പറയാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. നഴ്‌സുമാരുടെ ക്ഷേമനിധി ഫണ്ടിലേക്കാണെന്ന് പറയുന്നുണ്ടെങ്കിലും രാജ്യത്തെ മറ്റ് എല്ലാ വിഭാഗം തൊഴിലാളികളില്‍ നിന്നും 200 രൂപയ്ക്കടുത്ത് മാത്രം ഈ ഇനത്തില്‍ ഈടാക്കുമ്പോള്‍ അന്യരാജ്യങ്ങളില്‍ രാപകല്‍ ഇല്ലാതെ കഷ്ടപ്പെടുന്ന നഴ്‌സുമാരില്‍ നിന്നും ഇത്രയും ഭീമമായ തുക എന്തിനു ഈടാക്കുന്നു എന്നാണ് ഏവരും ചോദ്യം ഉയര്‍ത്തുന്നത്. ഏതായലും നഴ്‌സുമാരുടെ പിച്ചചട്ടിയില്‍ കൈയ്യിട്ട് വാരി ഉണ്ടാക്കുന്ന കോടികള്‍ എവിടേക്കാണ് പോകുന്നതെന്നും കേന്ദസര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാനുള്ള കേരള തൊഴില്‍ വകുപ്പിന്റേയും വിദേശകാര്യ വകുപ്പിന്റേയും ഗൂഡാലോചന പുറത്ത് കൊണ്ടു വരണമെന്നും ജാസ്മിന്‍ ഷാ ആവശ്യപ്പെടുന്നു.

ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അധികാരം നോര്‍ക്കക്കും ഒഡെപ്പെക്കിനും നല്‍കിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപ രേഖയുണ്ടാക്കിയത്. ഇതനുസരിച്ച് ഏപ്രില്‍ 30ന് ശേഷം ഒഡെപെക്കും നോര്‍ക്കയും റിക്രൂട്ട്‌മെന്റ് ചുമതലകള്‍ ഏറ്റെടുക്കും. അതേ സമയം രണ്ട് ഏജന്‍സികളുടെയും അടിസ്ഥാനസൗകര്യങ്ങള്‍ ഇതോടൊപ്പം ശക്തിപ്പെടുത്തുമെന്നും നോര്‍ക്കയുടെയും ഒഡെപെക്കിന്റെയും ചുമതല വഹിക്കുന്ന സെക്രട്ടറിമാര്‍ ഏപ്രില്‍ ആറിനുശേഷം കുവൈറ്റ് സന്ദര്‍ശിച്ച് ഇന്ത്യന്‍, കുവൈത്ത് എംബസികളുമായി ചര്‍ച്ച നടത്തുെമന്നും മന്ത്രി കെ സി ജോസഫ് അറിയിച്ചു