സുരക്ഷിതവും നിയമവിധേയവും ആയ ഗർഭഛിദ്രം!

മനുഷ്യശരീരത്തില്‍ വളര്‍ന്നു തുടങ്ങീയ ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിന്നും നീക്കംചെയ്യുകയോ, നശിപ്പിക്കുകയോ ചെയ്യുന്നതു വഴി ഗർഭം അവസാനിപ്പിക്കുന്നതിനെയാണ് അബോര്‍ഷന്‍ അഥവാ ഗർഭഛിദ്രം എന്ന് പറയുന്നത്. ഗർഭകാലത്തുണ്ടാകുന്ന സങ്കീർണ്ണതകൾ മൂലം പരപ്രേരണകൂടാതെയോ, അതല്ലെങ്കിൽ പുറമേ നിന്നുള്ള പ്രേരണ മൂലമോ ഗർഭഛിദ്രം സംഭവിക്കാം.

പരപ്രേരണകൂടാതെ സംഭവിക്കുന്ന ഗർഭഛിദ്രങ്ങളെ spontaneous abortion എന്നാണ് വിളിക്കുന്നത്. മൊത്തം പ്രസവങ്ങളില്‍ 30% ത്തോളം ഇങ്ങനെയുള്ള ഗർഭമലസലില്‍ എത്തി ചേരുന്നതായി നീരിക്ഷിക്കുന്നുണ്ട്. പുറമേ നിന്നുമുള്ള പ്രേരണ വഴി ഭ്രൂണത്തെ ഇല്ലായ്മ ചെയ്യുന്നതിനെ induced abortions എന്നാണ് പറയുന്നത്. ഒരു അംഗീകൃത ചികിത്സകന്റെ സഹയത്താല്‍ ഗര്‍ഭാവസ്ഥയെ തടസപ്പെട്ടുതുന്നതാണ് Medical Termination Of Pregnancy അഥവാ MTP.

Loading...

ഇന്ത്യയിലെ ഭ്രൂണഹത്യയും ആയി ബന്ധപ്പെട്ട നിയമ വിവരണം 1971യില്‍ വന്ന Medical Termination Of Pregnancy Actയിലാണ്. പലരും തെറ്റ് ധരിക്കുന്നത് പോലെ ഇത് ഭ്രൂണഹത്യ നിരോധന നിയമം അല്ല . വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടു കൂടി നിയമാനുസൃതമായി ഭ്രൂണഹത്യ ചെയ്യാവുന്ന അവസരങ്ങളുടെയും സാഹചര്യങ്ങളുടെയും വിവരണമാണ് MTP ആക്ടില്‍ ഉള്‍ക്കൊള്ളിച്ചു ഇരിക്കുന്നത്. ഇതിന് ഒപ്പം രാജ്യത്തില്‍ നടക്കുന്ന ക്രമവിരുദ്ധവും അപകടകരവുമായ ഭ്രൂണഹത്യക്കളെ നിയമവിരുദ്ധമായവ എന്ന് വേര്‍തിരിക്കുകയും ഈ ആക്ട് വഴി ലക്‌ഷ്യം വച്ചു. ലോകത്തില്‍ ആദ്യകാലങ്ങളില്‍ തന്നെ ഭ്രൂണഹത്യ നിയമവിധേയമാകിയ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ.

ഇന്ത്യ പോലെയുള്ള ഒരു പുരുഷാധിപത്യ രാജ്യത്തില്‍ ആണ്‍കുട്ടികളോട് ഉള്ള പ്രീയം ഗര്‍ഭാവസ്ഥയില്‍ ഭ്രൂണത്തിന്റെ സെക്സ് ഏത് എന്ന് അറിഞ്ഞു പെണ്ഭ്രൂണങ്ങളെ ഇല്ലായ്മ ചെയ്യുന്ന female foeticide യിന്റെ അളവ് വളരെ ഏറെ കൂടി. ഇത് രാജ്യത്തിന്‍റെ നിലനില്‍പ്പിന് തന്നെ ഭീക്ഷണി ആകുന്ന ഒന്നായതിനാല്‍ രാജ്യത്തില്‍ ഇത്തരം sex selective abortions നിയന്ത്രിക്കാന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിന് സ്വീകരിക്കേണ്ടി വന്നു. ഗര്‍ഭാവസ്ഥയില്‍ ഭ്രൂണത്തിന്റെ സെക്സ് അറിയുന്നത് 1994യില്‍ Pre-conception and Prenatal Diagnostic Techniques (Prohibition of Sex Selection) Act വഴി നിരോധിച്ചു.

അപകടകരമായ ഭ്രൂണഹത്യ രീതികളില്‍ നിന്ന് ജനത്തിന് നിയമവിധേയമായി സുരക്ഷിതമായ ഭ്രൂണഹത്യ നല്‍ക്കുക എന്ന ലക്‌ഷ്യം MTP ആക്ടിന് ഉണ്ടായിരുന്നു. പക്ഷെ ഇന്ത്യയില്‍ ഇന്നും നടക്കുന്ന ഗർഭഛിദ്രങ്ങളില്‍ ഏറിയ പങ്കും നിയവിരുദ്ധം ആയവയാണ്, 2007 യില്‍ Lancetയില്‍ പ്രസിദ്ധീകരിച്ച പേപ്പര്‍ പ്രകാരം 56 ശതമാനവും ! ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീ നിയമാനുസൃതമല്ലാത്ത അബോര്‍ഷന്‍ കാരണം മരണപ്പെട്ടുന്നുണ്ട്.

ഇന്ത്യയില്‍ Medical Termination Of Pregnancy Act യിന്റെ കീഴില്‍ ഏതൊക്കെ അവസരത്തില്‍ ആണ് നിയമവിധേയമായി ഭ്രൂണഹത്യ നടത്താവുന്നത് എന്ന് നോക്കാം :

1) സ്ത്രീയുടെ മാനസികമോ ശാരീരികമോ ആരോഗ്യത്തിന് ഗര്‍ഭം ഭീക്ഷണി ആകുന്ന സാഹചര്യത്തില്‍.
2) ഗുരുതരമായ വൈകല്യങ്ങള്‍ ഉള്ള കുട്ടി ജനിക്കാവുന്ന സാഹചര്യത്തില്‍.
3) ബലാല്‍സംഗത്തിന്റെ ഭാഗമായി ഗര്‍ഭണി ആയ സാഹചര്യത്തില്‍
4) പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടി ഗര്‍ഭണി ആയ സാഹചര്യത്തില്‍, രക്ഷാകര്‍ത്താവിന്റെ സമ്മതത്തോട് കൂടി.
5) മാനസിക സ്ഥിരത ഇല്ലാത്ത സ്ത്രീകളില്‍, രക്ഷാകര്‍ത്താവിന്റെ സമ്മതത്തോട് കൂടി.
6) ഫലപ്രദമായ ഗര്‍ഭ നിരോധന മാര്‍ഗ്ഗം ഉപയോഗിക്കാന്‍ പരാജയപ്പെട്ടത്തിന്റെ ഭാഗമായി ഉണ്ടായ ഗര്‍ഭത്തെ നീക്കം ചെയ്യാന്‍. ( <12 weeks)

20 ആഴ്ച വരെ വളര്‍ച്ചയുള്ള ഭ്രൂണങ്ങളില്‍ ആണ് ഗർഭഛിദ്രം നടത്താന്‍ നിയമ സാധ്യത ഉള്ളത്. ഇതില്‍ 12 ആഴ്ച വരെയുള്ള ഗര്‍ഭങ്ങളില്‍ ഒരു രെജിസ്റ്റര്‍ട് മെഡിക്കല്‍ പ്രാക്റ്റിഷനറുടെ കീഴിലും, 12 ആഴ്ചയില്‍ മുകളില്‍ ഉള്ള കേസുകളില്‍ രണ്ട് രെജിസ്റ്റര്‍ട് മെഡിക്കല്‍ പ്രാക്റ്റിഷനരുടെ കീഴിലും ഗർഭഛിദ്രത്തിന് വിധേയം ആകുന്ന സ്ത്രീയുടെ പൂര്‍ണ്ണ സമ്മതത്തോട് കൂടി ചെയ്യാവുന്നതാണ്.

ഈ ഭൂമിയിലും ജനിക്കാന്‍ ഓരോ കുഞ്ഞിനും അവകാശമുണ്ട്‌ എന്ന് പറഞ്ഞാലും. ഭാവിയില്‍ ഒരു മനുഷ്യ കുഞ്ഞായിമാറിയേക്കാവുന്ന ഭ്രൂണത്തിനെക്കാളും അവകാശം ഓരോ സ്ത്രീയ്ക്കും അവളുടെ ശരീരത്തില്‍ ഉണ്ട്. അത് കൊണ്ട് തന്നെ അവിശ്യമായ അവസരത്തില്‍ ഗർഭഛിദ്രവും അവളുടെ ഒരു അവകാശമാണ്.

ഇന്ത്യയില്‍ വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടു കൂടിയ ഭ്രൂണഹത്യയുക്കുള്ള നിയമത്തിന് അര നൂറ്റാണ്ടോളം പഴക്കം ആകുന്നു. ഈ അവസരത്തില്‍ കാലാനുസൃതവും ശാസ്ത്രീയവും ആയ മെച്ചപ്പെട്ടുത്തിലുകള്‍ അതില്‍ നടത്തേണ്ടതുണ്ട്.