ബെയിലിയോടൊപ്പം മോഹൻലാൽ, വൈറലായി പുതിയ ചിത്രം

ലോക്ക് ഡൗണിൽ ചെന്നൈയിൽ വീട്ടിൽ കഴിയുക ആണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ഇപ്പോൾ ഫേസ്ബുക്കിൽ പുതിയ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരമിപ്പോൾ. ബെയിലി എന്ന തന്റെ പട്ടികുട്ടിയോടൊപ്പം നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ പോസ്റ്റ്ചെയ്തിരിക്കുന്നത്.

താടി വളർത്തിയ ലുക്കിലാണ് മോഹൻലാൽ ഇപ്പോൾ. ലോക്ക് ഡൗണിന് ശേഷം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങിലായിരിക്കും താരം ജോയിൻ ചെയ്യുക. ചിത്രത്തിൽ താടി വെച്ച ലുക്കിലാണോ ലാലേട്ടൻ എത്തുന്നത് എന്നും കമന്റിൽ ആരാധകർ ചോദിക്കുന്നുണ്ട്.

Loading...

മരയ്ക്കാർ റിലീസിന് തയ്യാറെടുക്കുന്ന സമയത്തായിരുന്നു ഇന്ത്യയിൽ ലോക്ക് ഡൗണ് പ്രഖ്യാപിച്ചത്. അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രവും കൂടിയാവും മരക്കാർ. മഞ്ജു വാര്യർ, പ്രഭു, അർജുൻ സർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, സിദ്ദിഖ്, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മരക്കാർ നിർമിക്കുന്നത് ആന്റണി പെരുമ്ബാവൂരും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ്.