രഘുവരൻ നല്ല സ്‌നേഹമുള്ള ആളായിരുന്നു, എന്നിട്ടും വിവാഹമോചനം, എല്ലാം വെളിപ്പെടുത്തി രോഹിണി

 

നടി രോഹിണിയും രഘുവരന് സിനിമയിലൂടെ എത്തി പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. എന്നാൽ സിനിമ രംഗത്തെ മറ്റുള്ളവരെ പോലെ ഇരുവരും ഒരുകാലത്തിനു ശേഷം വേർപിരിഞ്ഞു. പ്രതിഭ ഏറെ ഉണ്ടായിട്ടും സിനിമയിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാനാകാതെ രഘുവരനും മരണമടഞ്ഞു. ഇപ്പോൾ സിനിമയിലേക്ക് ചെറിയ വേഷങ്ങളിലൂടെ തിരിച്ചെത്തുന്ന രോഹിണി തന്റെ ജീവിതത്തെക്കുറിച്ച് മനസു തുറക്കുന്നു.

Loading...

നല്ല നല്ല സ്‌നേഹമുള്ളയാളായിരുന്നു രഘു. ആരുവന്നു ചോദിച്ചാലും എന്തു വേണമെങ്കിലും കൊടുക്കും. അഡിക്ഷൻ എന്ന രോഗമായിരുന്നു പ്രശ്‌നം. ഞാൻ ആ മനോഭാവത്തോടു തോറ്റുപോയി. രഘുവിനെ അതിൽ നിന്നും പുറത്തു കൊണ്ടുവരാൻ ഒരുപാടു ശ്രമിച്ചെങ്കിലും സാധിച്ചില്ല. മകനെയും അതു ബാധിക്കുമെന്നു തോന്നിയപ്പോഴാണ് പിരിയാൻ തീരുമാനിച്ചത്. രഘുവിനെയും രക്ഷപ്പെടുത്തണം എന്നു വിചാരിച്ചെങ്കിലും അഞ്ചു വയസ്സുള്ള മകനെയോർത്തപ്പോഴാണ് പിരിഞ്ഞത്. തന്റെ ആദ്യ പ്രണയമായിരുന്നു രഘുവെന്നും രോഹിണി പറയുന്നു.

ഇത്ര വർഷം കഴിഞ്ഞിട്ടും മറ്റൊരു വിവാഹത്തിനു ചിന്തിക്കാത്തതിന്റെ കാരണവും രോഹിണി വെളിപ്പെടുത്തുന്നു. എനിക്കൊരു രണ്ടാനമ്മ ഉണ്ടായിരുന്നു. കൊച്ചിലേ അമ്മ മരിച്ചതാണ്. അതുെകാണ്ട് ഒരു രണ്ടാനച്ഛൻ ഉണ്ടായാൽ അതു റിഷിയെ (മകൻ) എങ്ങനെ ബാധിക്കുമെന്ന് തനിക്കു ഭയയമുണ്ടായികുന്നു. ഇപ്പോൾ നല്ല സ്വാതന്ത്രം അനുഭവിക്കുന്നുണ്ട്. റിഷിക്കു പൂർണ ശ്രദ്ധ കൊടുക്കാൻ പറ്റുന്നുണ്ട്.

ഞങ്ങൾക്കിടയിൽ ആരുമില്ല, രണ്ടുപേരെയും നോക്കിക്കോളാം എന്നു പറഞ്ഞു വരുന്ന ഒരാളെയും ഇതുവരെ കണ്ടിട്ടുമില്ല.-രോഹിണി പറഞ്ഞു. മാതൃഭാഷയായ തെലുങ്കു സിനിമയിലുള്ളവർ പോലും ഞാൻ മലയാളിയാണെന്നാണു വിചാരിച്ചിരുന്നതെന്നു രോഹിണി. താൻ ഏറ്റവും ഗോസിപ്പുകൾ കേട്ടിട്ടുള്ളത് നടൻ റഹ്മാനൊപ്പമായിരുന്നുവെന്നും രോഹിണി ഓർക്കുന്നു. രണ്ടുപേരും ടീനേജ് പ്രായക്കാരായിരുന്നു, അന്നു ഗോസിപ്പുകൾ വന്നപ്പോൾ എങ്ങനെ സംസാരിക്കുമെന്നൊക്കെ തോന്നിയിരുന്നു- പഴയ കാലത്തെപ്പറ്റി രോഹിണിയുടെ ഓർമകൾ ഇങ്ങനെ പോകുന്നു.