‘കിളവന്മാര്‍ എങ്ങോട്ടാ’; മുകേഷിനെ ‘ചൊറിഞ്ഞ്’ യുവാവിന്റെ കമന്റ്: മുകേഷിന്റെ മറുപടി വൈറല്‍

സാമൂഹിക മാധ്യമങ്ങളിൽ സജീവമല്ലാത്ത ആളുകൾ വിരളമാണ്, നിരവധി പോസ്റ്റുമായി താരങ്ങൾ ദിനംപ്രതി എത്തുമ്പോഴും അതിൽ ഇടുന്ന പോസ്റ്റുകൾക്ക് ഉള്ള പ്രതികരണങ്ങൾ നല്ലതും മോശവും ആയത് എത്താറുണ്ട്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുമ്പോൾ കൂടുതലും മോശം കമന്റും നേരിടുന്നത് നടിമാർ ആണ്. അശ്ലീല ചുവയുള്ളതും സദാചാര വീരന്മാരുടെയും വിളയാട്ടം തന്നെ ഉണ്ടാവാറുണ്ട്. ഈ അടുത്ത കാലത്ത് സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ നിന്നും മോശം കമന്റുകൾ നേരിട്ട നടിമാർ അനവധിയാണ്.

മലയാളികളുടെ പ്രിയ നടിമാർ ആയ അനു സിത്താര, സാനിയ, അനു മോൾ, നമിത പ്രമോദ് എന്നിങ്ങനെ പോകുന്നു ഈ നിര, അശ്ലീല കമന്റുകൾ പബ്ലിക്ക് ആയി ഇടുന്നതിന് യാതൊരു വിധ മടിയുമില്ല. എന്നാൽ ഇത്തരത്തിൽ ഉള്ള കമന്റുകൾ വരുമ്പോൾ പ്രതികരിക്കാതെ ഒഴിവാക്കുന്ന ഒരു രീതിയിൽ നിന്നും കൃത്യമായി മറുപടി നൽകുന്ന രീതിയിലേക്ക് താരങ്ങൾ മാറി എന്നുള്ളതാണ് ഇപ്പോൾ ഉള്ള ട്രെന്റ്. മമ്മൂട്ടിക്ക് ഒപ്പം ഉള്ള ഫോട്ടോ ഷെയർ ചെയിത മുകേഷ് ആണ് ഇത്തവണ ഇരയായത്.

Loading...

സിറാജ് ബിൻ ഹംസ എന്നയാൾ മുകേഷിന്റെ പോസ്റ്റിൽ കമെന്റ് ചെയിതത് ഇപ്രകാരം ആയിരുന്നു, കിളവമാർ എങ്ങോട്ടാ, എന്നാൽ മുകേഷ് നൽകിയ കിടിലം മറുപടി ഇങ്ങനെയും, ‘ഞങ്ങടെ പഴയ കൂട്ടുകാരൻ ഹംസക്കയെ കാണാൻ പോകുവാ’ എന്നായിരുന്നു. കൃത്യമായി പറഞ്ഞാൽ ചൊറി കമന്റ് ഇട്ടവന്റെ തന്തക്ക് വിളിച്ചു എന്നു തന്നെ പറയാം