വിദേശത്തിരുന്നാലും ഭവനവായ്പ ലഭിക്കും. അതിന്‌ ചില മാനദണ്ഡങ്ങളും നടപടിക്രമങ്ങളും ഉണ്ട്.  ഭവനവായ്പ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ് എന്നാണു പൊതുവെയുള്ള ധാരണ. പണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമെ അതു ലഭ്യ മായിരുന്നുള്ളൂ. എന്നാലിത് ഇപ്പോള്‍ വിദേശ ഇന്ത്യക്കാര്‍ (എന്‍.ആര്‍.) കാര്‍ക്കും ലഭ്യമാണു. അതിനു ആവശ്യം വേണ്ട രേഖകളെകുറിച്ചും പുതിയ മാനദണ്ഡങ്ങളുമാണ്‌ ഇവിടെ  പ്രതിപാദിക്കുന്നത്.

ഭവനവായ്പ എടുക്കുന്നത് ബുദ്ധിയാണോ?

Loading...

പത്തു ശതമാനത്തില്‍ കുറവാണ് പലിശനിരക്ക് അതു കൊണ്ടാണു അത് ഇത്രയും ആകര്‍ഷകമായത്. ഇപ്പോള്‍ വീടുപണിയാനുള്ള സാധനങ്ങളുടെ വില യും പണീകൂലിയും വര്‍ഷത്തില്‍ പത്തു ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഇന്നു ഭവനവായ്പ എടുത്ത് വീടുപണീയുന്നതാണു കുറച്ചു കാലം കഴിഞ്ഞു പണം സ്വരുക്കൂട്ടി വെച്ച് പണിയുന്നതിനെക്കാളും നല്ലത്. മാത്രവുമല്ല ഇപ്പോള്‍ നിക്ഷേപത്തിനും പലിശകുറവാണു പണപ്പെരുപ്പം വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു. ഇന്ന് 100 രൂപകൊണ്ട് വാങ്ങിക്കാന്‍ കഴിയുന്ന സാധനങ്ങള്‍ അടുത്ത കൊല്ലം വാങ്ങണമെങ്കില്‍ 110 രൂപയെങ്കിലും കൊടുക്കേണ്ടിവരും. എന്നാല്‍ ഇന്നത്തെ നൂറു രൂപ ബാങ്കിലിട്ടാലും അതു പലിശയടക്കം 107 രൂപയെ ആകുന്നുള്ളൂ. ചുരുക്കത്തില്‍ ഭവനവായ്പ എടുത്ത് വീടു വെയ്ക്കുന്നത് സമ്പാദ്യം എന്നര്‍ത്ഥത്തിലും വളരെ അനുയോജ്യമാണ് . അതുകൊണ്ടു തന്നെ വിദേശത്തു താമസിക്കുന്നവര്‍ നാട്ടില്‍ ഭവനവായ്പ എടുത്ത് ഒരു വീടു വെയ്കുന്നതാണു ഉചിതം.

എന്‍ ആര്‍ ഐ ഭവനവായ്പക്കുള്ള അര്‍ഹത

WE ARE FIRST IN MALAYALAM

സ്വന്തമായി സ്ഥലമുള്ളവരോ, വീട് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നവരോ , പഴയ വീടിനെ നവീകരിക്കാന്‍ ഉദ്ദേശിക്കുന്നവരോ, അതൊ ഇനി വീടുവെയ്കാന്‍ ഒരു സ്ഥലം വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുന്നവര്‍ക്കോ വിദേശ ഇന്ത്യകാരനാണെങ്കില്‍ ഈ എന്‍.ആര്‍.ഇ വായ്പ ലഭിക്കും. വിദേശ ഇന്ത്യക്കാരന്‍ എന്നു ഉദ്ദേശിക്കുന്നത് ഇന്ത്യയുടെ സാധുതയുള്ള പാസ്സ് പോര്‍ട്ട് കൈവശം വെയ്കുന്നവനും മറ്റു രാജ്യങ്ങളുടെ പൗരത്വം ഇല്ലാത്തവരെയുമാണു. വിദേശ രാജ്യത്ത് ജോലിയോ ബിസിനസ്സോ നടത്തുന്നവര്‍,അന്തര്‍ദേശീയ ഏജന്‍സികളീല്‍ (ഐക്യരാഷ്ട്ര സഘടന, തുടങ്ങിയവ) എന്നിവരെയാണു വിദേശ ഇന്തയ്ക്കാര്‍ അഥവാ എന്‍.ആര്‍.ഐ എന്ന വാക്കു കൊണ്ടു ഉദ്ദേശിക്കുന്നത്

പരമാവധി വായ്പ് എത്ര തുക വരെ

വസ്തുവിന്റെ മൂല്യത്തിന്റെ എണ്‍പതു മുതല്‍ എണ്‍പത്തഞ്ചു ശതമാനം വരെയാണു വായ്പ ലഭിക്കുക. നാല്‍പതു ലക്ഷത്തിന്റെ വീടിനു മുപ്പത്തിനാലു ലക്ഷം വരെ വായപ ലഭിക്കാം. എന്നാല്‍ ഇതു തിരിച്ചടയ്കാനുള്ള കഴിവുകൂടി പരിശോധിച്ചതിനു ശേഷമെ അതു അനുവദിക്കുകയുള്ളൂ. അതിനു രണ്ടു വ്യത്യസ്ഥ മാനദണ്ഡങ്ങളാണു ബാങ്കുകള്‍ സ്വീകരിക്കുന്നത്. മൊത്തം മാസവരുമാനത്തിന്റെ മുപ്പത്തിയാറുമുതല്‍ നാല്പത് ഇരട്ടി വരെ വായ്പ അനുവദിക്കുന്ന ഒരു രീതിയാണു ഒന്നാമത്തേതു. ഒരാള്‍ക്കു 5000 ദിര്‍ഹം മാസവരുമാനമുണ്ടെങ്കില്‍ രണ്ടു ലക്ഷം ദിര്‍ഹം വരെ ലഭിക്കും. എന്നാല്‍ വേറെ ഒരു രീതിയാണു ഇപ്പോള്‍ കൂടുതലും പരിഗണീക്കുന്നത്. മാസം അടയ്ക്കുന്ന സഖ്യ ( .എം.) അതു മാസശബളത്തിന്റെ നാല്പതു ശതമാനം മുതല്‍ അമ്പതു ശതമാനം വരെ മാത്രമേ വരാന്‍ പാടുള്ളൂ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യുടെ നിയമമനുസരിച്ചു എന്‍.ആര്‍.ഐ കാര്‍ക്ക് രണ്ടു ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്, ശബളത്തിന്റെ നാല്പതു ശതമാനവും, അഞ്ചു ലക്ഷം വരെ അമ്പത് ശതമാനവും , അതില്‍ കൂടുതലുള്ളവര്‍ക്ക് അമ്പത്തഞ്ചു ശതമാനവും മാസടവ് ആകാം. അതായത് അയ്യായിരം ദിര്‍ഹമുള്ള ഒരാള്‍ക്കു മാസമടവു 2750/- ദിര്‍ഹം വരെ ആകാം. ഇപ്പോഴത്തെ പലിശ നിരക്ക് അനുസരിച്ച് ഏകദേശം 2.8 ലക്ഷം ദിര്‍ഹം ഭവനവായ്പ ലഭിക്കും.

ഇനി ഐ.സി..സി.എ ബാങ്ക് ആണെങ്കില്‍ ഗള്‍ഫ് മേഖലയിലെ തൊഴിലാളീകള്‍ക്കു മാസം മുവായിരം ദിര്‍ഹവേണം അങ്ങിനെയെങ്കില്‍ വായ്പാ കാലാവധി അഞ്ചുവര്‍ഷമായിരിക്കും, ഇനി അതു പത്തു വര്‍ഷമാക്കണമെങ്കില്‍ മാസശബളം നാലയിരത്തി അഞ്ഞൂറായിരിക്കണം. അമേരിയ്കകാരനാണെങ്കില്‍ മാസവരുമാനം 2500 ഡോളര്‍ കാലാവധി അഞ്ചു വര്‍ഷത്തേക്കും 3750 ഡോളര്‍ കാലാവധി പത്തുവര്‍ഷത്തേക്കുമായിരിക്കും.

വായ്പ എത്ര വര്‍ഷത്തേയ്ക് ?

ഇവിടെ നാട്ടിലെ ഭവനവായ്പയില്‍ നിന്നു വളരെ വ്യത്യാസമുണ്ടു. നാട്ടിലെ സര്‍ക്കാര്‍ ജോലിക്കാര്‍ക്കൊക്കെ മുപ്പതു വര്‍ഷം വരെ ഭവന വായ്പാകാലാവധി കിട്ടുമ്പോള്‍ ഇവിടെ എന്‍.ആര്‍.ഐ ക്ക് പരമാവധി പതിനഞ്ചു വര്‍ഷം മാത്രമേയുള്ളൂ, പുതുതലമുറ ബാങ്കുകളായ ഐ.സി..സി.എ തുടങ്ങിയവര്‍ പത്തുവര്‍ഷം വരെയെ സാധാരണ കൊടുക്കാറുള്ളൂ.

പലിശയും കൂടുതല്‍

കാല്‍ ശതമാനം മുതല്‍ അര ശതമാനം വരെ പലിശ കൂടുതലാണു എന്‍.ആര്‍.ഐ ക്ക് . കാരണം തിരിച്ചടിവിന്റെ റിസ്ക് കൂടുതലാണു എന്നതാണ് ഒരു തൊടു ന്യായം പറയുന്നത്. ഇരുപത്തു ലക്ഷത്തിന്റെ വായ്പ ആനെങ്കില്‍ പതിനായിരം രൂപ എന്‍.അര്‍.ഐ കാരന്‍ കൂടുതല്‍ നല്‍കണം.

ആവശ്യമുള്ള രേഖകള്‍

നാട്ടിലെ ഭവനവായ്പക്ക് ഹാജരാക്കേണ്ട എല്ലാരേഖകളൂം എന്‍.ആര്‍.ഐ ഭവനവായ്പക്കും വേണം കൂടാതെ മറ്റു ചില രേഖകള്‍ കൂടി വേണം. പാസ്സ് പോര്‍ട്ട്, വിസ, വര്‍ക്ക് പെര്‍മിറ്റ്, തൊഴില്‍ കരാര്‍, വര്‍ക്ക് എക്സ്പീരിയന്‍സ് സെര്‍ട്ടിഫിക്കറ്റ്, സാലറീ സര്‍ട്ടിഫിക്കറ്റ്, എന്‍.ആര്‍.ഇ അക്കൗണ്ടിന്റെ ആറുമാസത്തെ സ്റ്റേറ്റ് മെന്റ്. ഗല്‍ഫ് മേഖലയിലാണെങ്കില്‍ എംപ്ളോയ്മെന്റ് കാര്‍ഡ്. ഇനി ശബളം നേരിട്ട് ബാങ്ക് അക്കൗണ്ടിലല്ല വരുന്നതെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റ് എംബസ്സി ഉദ്യോഗസ്ഥന്‍ അറ്റസ്റ്റ് ചെയ്യണം.

വിദേശത്തു നിന്നു തന്നെ അപേക്ഷിക്കാം.

ഭവനവായ്പ അപേക്ഷിക്കാന്‍ നാട്ടില്‍ പോകേണ്ട കാര്യമില്ല. പല ബാങ്കുകളുടെ ശാഖകള്‍ ഗള്‍ഫ് രാജ്യങ്ങളീലും മറ്റും ഇപ്പോള്‍ ലഭ്യമാണു. മുന്‍നിര ബാങ്കുകളെല്ലാം ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ടു.

പക്ഷെ നിങ്ങളുടെ വായ്പ എടുക്കുന്നതിനു നാട്ടിലൊരാളെ നിങ്ങള്‍ ചുമതലപെടുത്തണം. അതിനു നിങ്ങള്‍ പവര്‍ ഓഫ് അറ്റോര്‍ണി കൊടുക്കണം. ഇതു നാട്ടില്‍ ലീവിനു പോകുമ്പോള്‍ ചെയ്യുന്നതാണു നല്ലത്. അല്ലെങ്കില്‍ എംബസ്സി ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തില്‍ ചെയ്യണം.

തിരിച്ചടവ്

ഇതു എന്‍ ആര്‍ ഇ ( നോണ്‍ റസിഡ്യന്‍ഷ്യല്‍ എക്സ്റ്റേണല്‍) അല്ലെങ്കില്‍ എന്‍ .ആര്‍.( നോണ്‍ റസിഡന്റ് ഓര്‍ഡീനറി ) അക്കൗണ്ടു വഴിയെ തിരിച്ചടയ്കാന്‍ കഴിയുകയുള്ളൂ. നിങ്ങള്‍ക്കു ഈ അക്കൗണ്ട് ഇല്ലെങ്കില്‍ ഉടനടി  തുടങ്ങണം, ആറു മാസത്തെ സ്റ്റേറ്റ്മെന്റ് ഉണ്ടെങ്കിലെ ഈ വായ്പ അപേക്ഷിക്കാന്‍ തന്നെ കഴിയുകയുള്ളൂ.

എന്‍.ആര്‍.ഐ നാട്ടിലെത്തിയാല്‍ എന്തു ചെയ്യും?

ഇനി വിദേശവാസം ഉപേക്ഷിച്ചു നാട്ടിലെത്തിയാല്‍ ഈ വായ്പ വീണ്ടും പുതിയ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കും. എന്‍.ആര്‍. ഇ ഭവനവായ്പയില്‍ നിന്നു സാധാരണ ഭവനവായ്പയിലെക്കു മാറും. അപ്പോള്‍ കുറച്ചു പലിശ കുറയുകയും ചെയ്യും. കാലാവധിയിലും വ്യത്യാസമുണ്ടാകും.

മൊത്തം വരുമാനത്തിന്റെ പകുതി എത്രയാണെന്നു കണക്കു കൂട്ടുക അതിന്റെ നൂറിരട്ടി വായ്പ പരമാവധി ലഭിക്കും . അതായത് 5000 ദിര്‍ഹം മാസവരുമാനമുള്ളവര്‍ക്കു രണ്ടരലക്ഷം ദിര്‍ഹത്തിനു വായ്പ കിട്ടും. ഇനി ഒന്നും നോക്കണ്ടാ അതിനു വീടു വെയ്കാന്‍ പ്ലാന്‍ ചെയ്തോളൂ.