ഒരു പുരുഷനിൽ ലോകം ചെറുതാക്കേണ്ട,പുരുഷൻ അവസാനവാക്കുമല്ല, മറക്കാനും നിസ്സാരമായി കരുതുവാനും കഴിയില്ലെങ്കിൽ ശരീരം പങ്കുവെക്കാനൊരുങ്ങരുത്

എന്റെ ലോകം ഒരേ ഒരു പുരുഷൻ മാത്രമാണ് എന്നു ചിന്തിക്കുന്ന അർച്ചനയും റംസിയും ഒക്കെ ചില പ്രതീകങ്ങളാണ്, അനശ്വര പ്രണയത്തിൽ മുങ്ങിതാഴ്ന്നു തനിക്കു സ്വന്തമായതെല്ലാം ആ പുരുഷന് നൽകി അവസാനം ഒന്നും സംഭവിക്കാത്തതത് പോലെ അവൻ ബന്ധത്തിൽ നിന്ന് പിന്മാറുമ്പോൾ പെട്ടു പോവുന്ന സ്ത്രീമനസ്സുകൾ. ഒരേ ഒരു പുരുഷൻ എന്ന് ചിന്തിക്കുന്ന പെൺകുട്ടികൾ അറിയാൻ, നിങ്ങൾ ഒരു പുരുഷനിൽ ലോകം ചെറുതാക്കേണ്ട, പുരുഷൻ അവസാനവാക്കുമല്ല, ഒരു പക്ഷേ നിങ്ങൾ അതിശക്തമായ പ്രണയത്തിൽ പെട്ടിട്ടുണ്ടാവാം, അവനായി എല്ലാം നൽകിയിട്ടുണ്ടവാം, എങ്കിലും നിന്നെ വേണ്ടഎന്നു അവൻ തീരുമാനിക്കുന്ന നിമിഷം അവസാനിപ്പിക്കാൻ തയാറായി മാത്രം നീ പ്രണയിച്ചാൽ മതിയെന്നങ്ങു തീരുമാനിക്കണം, ശരീരം പങ്കു വെക്കാൻ വെമ്പൽ കാണിക്കുന്ന നേരം എല്ലാം മറക്കാനും നിസ്സാരമായി കരുതുവാനും കഴിയില്ലെങ്കിൽ അതിനൊരുങ്ങരുത്.

പ്രണയം ഒരു മാനസികഉല്ലാസരീതി മാത്രമായേ കാണാവൂ അതിലപ്പുറം അതിനായി ജീവനും മാതാപിതാക്കളുടെ സ്വപ്നവും ജീവിതവും കളയുന്നവർഒന്നോർക്കണം, പ്രണയം നിങ്ങളെ നാശത്തിലെക്കല്ല, നന്മയിലേക്കാണ് നയിക്ക്കേണ്ടത്, അതിനാവാത്ത പ്രണയങ്ങൾ ആരോഗ്യകരമല്ല, ഇഷ്ടങ്ങൾ പങ്കുവെക്കുമ്പോൾ കുറച്ചു കൂടി selective ആകാനും, തീവ്ര വൈകാരികതയിലേക്ക് അതിനെ തള്ളിവിടാതെ പ്രയോഗികമായി, ആരോഗ്യകരമായി, പക്വത യോടെ പ്രണയത്തിന്റെ സൗന്ദര്യം നുകരുവാനും പെൺകുട്ടികൾ പഠിച്ചില്ലെങ്കിൽ ചൂഷണം ചെയ്യപ്പെട്ടു, ഉപേക്ഷിക്ക്കപ്പെട്ട അവസ്‌ഥയിലാവും വിക്‌റ്റോറിയൻ ബ്രിട്ടീഷ് സംസ്കാരം സ്വീകരിച്ചതിനു ശേഷമാണ് ഇന്ത്യക്കാർ ലൈംഗികതയെ ഒരു വിലക്കപ്പെട്ട കാര്യമായി കണ്ടു തുടങ്ങിയത് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളിൽ അലേഖനം ചെയ്യപ്പെട്ടിട്ടുള്ള ലൈംഗികത ഭാരതീയർ ലൈംഗികതയെ തീർത്തും സാധാരണ സ്വഭാവരീതിയായി പരിഗണിച്ചിരുന്നുവെന്നതാണ്

Loading...

പ്രണയം അതിമനോഹരമായ, ആസ്വദിക്കത്തക്ക, പവിത്രമായ ഇഷ്ടമാണ്, അത് prospective ആയും, healthy ആയും balanced ആയും പരിഗണന നൽകി, മുന്നോട്ടു കൊണ്ടുപോവേണ്ടത് ആവശ്യമാണ്, പ്രണയം അടുത്തിടപെഴകുന്ന ഏതൊരുത്തനോടും തോന്നുന്ന ഒരു വികാരമല്ല ഒരു സ്ത്രീയെ സംബന്ധിച്ചു, അതവൾക്ക് വളരെ rare ആയി മാത്രം സംഭവിച്ചു പോവുന്ന എന്നാൽ തികച്ചും സ്വാഭാവികമായ ഒരു ആകർഷണം ആണ്, പ്രണയത്തിൽ അകപ്പെട്ടാൽ സ്വപ്‌നങ്ങൾ മുഴുവൻ ആ വ്യക്തിയെ ചുറ്റിപ്പറ്റി ആവുകയും, അയാൾക്കായി ജീവിച്ചു തുടങ്ങുകയും ചെയ്യുകയാണ് ഒരു സാധാരണ പെണ്ണിന്റെ രീതി , ഈ മാനസിക അവസ്‌ഥയാണ് ചുരുക്കം ചില പുരുഷന്മാർ എങ്കിലും മുതലെടുക്കാൻ ശ്രമിക്കുക, അത്തരക്കാരുടെ ചതിയിൽ അകപ്പെട്ടാൽ തന്നെ പിന്തിരിയുന്നതിനും, കൂടുതൽ മോശമായതു സംഭവിക്കാതെ സ്വന്തം ശരീരത്തെയും മനസ്സിനെയും സംരക്ഷിക്കുന്നതിനും പെണ്മനസ്സ് ശ്രദ്ധിക്കണം, ഇനി ശാരീരിക ബന്ധം സംഭവിച്ചു പോയെങ്കിൽ കൂടി അതിൽ ഒന്നും അവസാനിക്കുന്നില്ല, എന്ന തിരിച്ചറിവിലേക്ക് മലയാളി പെൺകുട്ടികൾ വളരേണ്ടതുണ്ട്, ലൈംഗികതയും പ്രണയവും ശാരീരിക വളർച്ചയെത്തിയവർക്കിടയിലെ സാധാരണ പ്രതിഭാസം മാത്രമാണ്, അതിൽ ലോകം അവസാനിക്കുന്നില്ല, എന്നു നമ്മുടെ ചിന്താഗതി മാറിയേ മതിയാവൂ,

നഷ്ട പ്രണയങ്ങൾ സംഭവിക്കാത്തവർഉണ്ടാവില്ല . പലപ്പോഴും പ്രണയത്തേക്കാൾ തീവ്രമായ വികാര തള്ളിച്ചയാണ് പ്രണയം നഷ്ടപ്പെടുന്നവർക്ക്. പങ്കാളിയുടെ വിടവാങ്ങലിനെ സ്വയം വെറുത്തും ആത്മഹത്യയിലഭയം തേടിയും വിഷച്ചുവയുള്ള വാക്കുകളിലൂടെ പങ്കാളിയെ പരസ്യമായി അപമാനിച്ചും ചിലർ ആശ്വാസം കൊള്ളുമ്പോൾ ജീവിതത്തിലേക്ക് വിവേക പൂർവ്വം നടന്നു നീങ്ങുവാൻ നാം പഠിക്കേണ്ടതുണ്ട് വിജയകരമായ പ്രണയം വിവാഹമാണെന്ന തെറ്റിദ്ധാരണ നമ്മെ എവിടെയോ പിടിമുറുക്കിയിരിക്കുന്നു.

പ്രണയവും വിവാഹവും തമ്മിൽ ഇഴചേരുമ്പോഴേ പ്രണയം വിജയിച്ചെന്ന് നമ്മൾ പറയാറുള്ളൂ. അതാണോ ശരി. പ്രണയത്തിന്റെ പരിസമാപ്തി വിവാഹമാണോ. ഒരു പ്രണയത്തിന് തുടക്കവും ഒടുക്കവുമുണ്ടോ. നിർവ്വചിക്കാൻ വയ്യ. ‘പലരിലും വ്യത്യസ്തമായ രീതിയിൽ അനുഭൂതമാകുന്ന ഒരവസ്ഥാ വിശേഷമാണ് പ്രണയം, അതിന് നിശ്ചിത മാനദണ്ഡങ്ങൾ നൽകി നിർവ്വചിക്കാൻ സാധ്യമല്ല’ എന്ന് പറഞ്ഞ ശാരദക്കുട്ടിയുടെ വാക്കുകൾ ഓർത്തു പോവുന്നു.എന്നാൽ പ്രണയത്തെപ്പോലെ വൈവിധ്യമല്ല നഷ്ടപ്രണയം. അതിന് പ്രണയതിനേക്കാൾ വേദനയാവും . നഷ്ട പ്രണയത്തെ അതിജീവിച്ചവർ ജീവിക്കാൻ പഠിച്ചവരാണെന്നതാണ് സത്യം . The life must go on എന്നാണ് നാം പഠിക്കെണ്ടത്, പേടിപ്പിക്കെണ്ടത്.

പ്രണയ നഷ്ടങ്ങൾ ഒരു മനുഷ്യന് നൽകുന്ന കരുത്തും അനുഭവവും വലുതാണ് അതുകൊണ്ടായിരിക്കാം വിവാഹത്തിൽ കലാശിച്ച പ്രണയത്തേക്കാൾ ചർച്ച ചെയ്യപ്പെട്ടതും സിനിമകളായതും, കവിതകളും ഇതിഹാസ കഥകളുമായതും നഷ്ട പ്രണയങ്ങളാണ്. നഷ്ടം ഒരുവനെ ശക്തനാക്കുന്നു പുതു തലമുറയുടെ ഭാഷയിൽ പറഞ്ഞാൽ തേപ്പിനെ അതിജീവിക്കുക, അത്ര തന്നെ, നഷ്ടങ്ങളെ നേട്ടങ്ങളാക്കി മാറ്റുവാനും, പ്രയോഗികമായി ഇരുകൂട്ടരുടെയും നന്മയും വളർച്ചയും, വ്യക്തിത്വ വികാസവും ലക്ഷ്യമാക്കി പ്രണയത്തെ അനശ്വരമാക്കുന്നതിനും പുതുതലമുറ പഠിച്ചേ മതിയാവൂ, സ്വപ്‌നങ്ങൾ പ്രായോഗികമാവട്ടെ, ഇഷ്ടങ്ങൾ പരസ്പരം തളർത്തുന്നതാവാതെ വളർത്തുന്നതാവട്ടെ

ആരോഗ്യകരമായി, ബന്ധങ്ങളെ സൂക്ഷിക്കുന്നതോടൊപ്പം, ബന്ധങ്ങൾ ബന്ധനങ്ങളാവാതെ പരസ്പരം ഉള്ള നന്മയും വളർച്ചയും ലക്ഷ്യമാക്കി ആസ്വാദ്യകരമായി പ്രണയിക്കാം, മുറിവേൽക്കുകയോ, മുറിവേൽപ്പിക്കുകയോ ആവാതിരിക്കട്ടെ നിങ്ങളുടെ പ്രണയം, മറിച്ചു അത് ദൈവീകവും അനശ്വരവുമാവട്ടെ

ലേഖിക-അഡ്വ. വിമല ബിനു
ഹൈക്കോടതി അഭിഭാഷക