ജോയിന്റ് ഡിവോഴ്സുകൊണ്ട് വിവാഹമോചിതരാകുന്ന ദമ്പതികൾക്കുള്ള ​ഗുണങ്ങൾ എന്തൊക്കെ, അഡ്വക്കറ്റ് വിമല ബിനു പറയുന്നു

Adv vimala binu, കേരള ഹൈക്കോടതി അഭിഭാഷക, 9744534140

വിവാഹ മോചനത്തിനായി ഒറ്റക്ക് കോടതിയെ സമീപിച്ചു കഴിഞ്ഞാൽ ദാമ്പത്തികൾക്കിടയിൽ അഭിപ്രായ ഐക്യം ഇല്ലയെങ്കിൽ വര്ഷങ്ങളോളം കോടതി യിൽ കയറി ഇറങ്ങേണ്ട ഒരു കാര്യമാണ് വിവാഹമോചനം പ്രത്യേകിച്ചും ഇന്ത്യൻ കോടതികളിലെ കാലതാമസം വർഷങ്ങളാണ് ആയതിനാൽ തന്നെ ഒരു സംയുകത വിവാഹമോചന ഹർജിയിലെത്തേണ്ടത് കാലതാമസം ഒഴിവാക്കുന്നതിനുപകരിക്കും മാത്രമല്ല സാധാരണ ഇരുവർക്കുമിടയിൽ താഴെ പറയുന്ന കാര്യങ്ങളിൽ മാധ്യസ്‌ഥന്മാർ മുഖേനയോ അഭിഭാഷകരുടെ സാന്നിധ്യത്തിലോ തീർപ്പു കല്പ്പിച്ചു ഇരുകൂട്ടരും ഒന്നിച്ചു ഒരു agreement ലേക്ക് കടക്കുവാൻ കഴിഞ്ഞാൽ വിവാഹമോചനം താരതമ്യേനെ പ്രശ്ന രഹിതവും സമാധാനപ്രദവും ആക്കാം

Loading...

എന്തിനു joint divorce????
പലപ്പോഴും ദാമ്പത്യം തകർന്നുപോയവർക്ക് എന്താണ് ഒരു Joint divorce അതിന്റെ പ്രത്യേകതഎന്തെല്ലാം എന്ന് പൊതുവെ അറിയാമെന്നു കരുതുന്നില്ല,ഒരു വിവാഹമോചനത്തിൽ പ്രധാനമായും പരിഗണിക്കപ്പെടേണ്ട വിഷയങ്ങൾ പലതായാണ് തരം തിരിച്ചിരിക്കുന്നത്,
1, ദാമ്പത്തികൾക്കിടയിൽ നിശ്ചയിക്കുന്ന compensation, അതോടൊപ്പം ഭാര്യയുടെ സ്വർണമോ പണമോ ഭർത്താവോ ഭർത്താവിന്റെ ബന്ധുക്കളോ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതു മുതലും പലിശയും ചേർത്ത് തിരിച്ചു നൽകുന്നതടക്കം കാര്യങ്ങളിൽ തീരുമാനം എടുക്കുക
2, custody rights
കുട്ടികളുടെ custody ഏതു വിധത്തിലാണ്, permanent custody ആർക്ക്, guardian ship ആർക്ക് അതോടൊപ്പം permanent ആയി കുട്ടികളുടെ custody ലഭിക്കാത്ത ആൾക്ക് visitorial rights അഥവാ interim custody എപ്രകാരം നൽകാം മുതലായ കാര്യങ്ങളിലുള്ള തീരുമാനം ആണ് custody rights ൽ തീരുമാനം എടുക്കുക
3 Maintenance rights :പൊതുവെ ഭാര്യക്കും കുഞ്ഞുങ്ങൾക്കും ചിലവിനു ലഭിക്കുന്നതിനുള്ള അവകാശം ഉണ്ട്, അതുപ്രകാരം ഒരു നിശ്ചിത തുക ഇരുകൂട്ടർക്ക്കും കൂടി തീരുമാനമെടുക്കാവുന്നതാണ്
4 Partition
ഭാര്യയും ഭർത്താവും joint ആയി വസ്തുക്കൾ കൈവശം വച്ചാൽ അവയുടെ partition ഇരുവരുടെയും താല്പര്യപ്രകാരം നടത്താവുന്നതാണ്.
പൊതുവെ ജോയിന്റ്ഡിവോഴ്‌സിൽ തീരുമാനം എടുക്കേണ്ടത് മുകളിൽ പറഞ്ഞ കാര്യങ്ങളിലാണ് ഇത്രയും കാര്യങ്ങളിൽ യോജിച്ചു കൂട്ടായി തീരുമാനം എടുക്കുവാൻ കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ വിവാഹമോചനത്തിനായി കുടുംബ കോടതിയെ സമീപിക്കാവുന്നതാണ്,

എന്നാൽ മുകളിൽ പറഞ്ഞ ഏതെങ്കിലും വിഷയങ്ങളിൽ ദമ്പതികൾ കൂട്ടായ തീരുമാനം എടുക്കാൻ സാധിക്കാതെ വരുന്നപക്ഷം തീരുമാനം കോടതിക്ക് വിടേണ്ട സാഹചര്യം ഉണ്ടാവുകയും കോടതി അതൊരമൊരു തീർപ്പു കൽപ്പിക്കുന്നതിനു വർഷങ്ങൾ തന്നെ എടുക്കുകയും ചെയ്യുന്നുഎന്നാൽ മേല്പറഞ്ഞ വിഷയങ്ങളിൽ joint ആയി ഒരു എഗ്രിമെന്റ് ൽ എത്താൻ സാധിക്കുന്ന ദമ്പതികൾക്ക് അനാവശ്യ കോടതി വ്യവഹാരം ഒഴിവാക്കാവുന്നതാണ്