പ്രിയങ്ക ജന്മദിനത്തില്‍ മുറിച്ചത് വെറും കേക്കല്ല സ്വര്‍ണക്കേക്ക്; കേക്കില്‍ വച്ചിരുന്ന സ്പാര്‍ക്കിളുകള്‍ ഊതി അണയ്ക്കാന്‍ ശ്രമിക്കുന്ന പ്രിയങ്കയ്ക്ക് അടപടലം ട്രോളുകളും

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ വിവാഹം സമൂഹമാധ്യമങ്ങളും ആരാധകരും ആഘോഷമാക്കിയിരുന്നു. ആഡംബരത്തിന്റെ അവസാനവാക്കായിട്ടായിരുന്നു വിവാഹം ആഘോഷിച്ചത്. ഇപ്പോള്‍ പ്രിയതമയുടെ 37ാം പിറന്നാള്‍ അതിലും ആഡംബരപൂര്‍ണമായിട്ടാണ് നിക് ആഘോഷിച്ചിരിക്കുന്നത്. മാച്ചിങ്ങ് വസ്ത്രവും ബാഗും നേരത്തെ വൈറലായതിന് പിന്നാലെ ഇപ്പോള്‍ ബര്‍ത്ത് ഡേ കേക്കാണ് കാണുന്നവരുടെ കിളി പറത്തുന്നത്.

കഴിക്കാവുന്ന സ്വര്‍ണ്ണപൊടികള്‍ പൂശിയ കേക്കായിരുന്നു പ്രിയങ്ക മുറിച്ചത്. അഞ്ചുനില കേക്കിന് ടേബിളില്‍ വച്ചാല്‍ പ്രിയങ്കയുടെ അത്രയും തന്നെ പൊക്കമുണ്ടായിരുന്നു. പ്രിയങ്കയുടെ വസ്ത്രം പോലെ തന്നെ ചുവപ്പും സ്വര്‍ണവും നിറത്തിലുള്ള കേക്ക് കണ്ടവരെയെല്ലാം ഞെട്ടിച്ചു. നിക് സമ്മാനിച്ച കേക്ക് കണ്ട് പ്രിയയും വണ്ടറടിച്ചു പോയി. ഇതിന്റെ ചിത്രങ്ങളും വൈറലാകുകയാണ്. അതേസമയം കേക്കില്‍ വച്ചിരുന്ന സ്പാര്‍ക്കിളുകള്‍ ഊതി അണയ്ക്കാന്‍ ശ്രമിക്കുന്ന പ്രിയങ്കയ്ക്ക് അടപടലം ട്രോളുകളും സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ഇത് സാധാരണ അണയ്ക്കാറില്ലെന്നതാണ് ഇതിന് കാരണം.

Loading...

മിയാമിയിലെ ഡിവൈന്‍ ഡെലികസീസ് എന്ന കേക്ക് ഷോപ്പാണ് പ്രിയങ്കയ്ക്ക് വേണ്ടി കേക്ക് ഒരുക്കിയത്. മിയാമിയിലെ തന്നെ ഒരു പ്രമുഖ റസ്റ്ററന്റില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍ നടന്നത്. ദക്ഷിണേന്ത്യന്‍ ഭക്ഷണം ഉള്‍പെടെയുള്ളവയാണ് പാര്‍ട്ടിക്കായി ഒരുക്കിയത്. പ്രിയങ്കയുടെ ബന്ധു പരിനീതി ചോപ്ര ഉള്‍പെടെയുള്ള അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

പ്രിയങ്ക ജന്‍മദിവസം ധരിച്ചത് മുക്കാല്‍ ലക്ഷത്തിലധികം വരുന്ന ചുവപ്പ് നിറത്തിലുള്ള കാതറിന്‍ മിനി വസ്ത്രമാണെങ്കിലും വസ്ത്രത്തേക്കാള്‍ വില കൂടിയതായിരുന്നു ബര്‍ത്ത് ഡേ ദിവസം പ്രിയങ്കയുടെ കൈവശമുണ്ടായിരുന്ന ഹാന്‍ഡ് ബാഗ്. കണ്ടാല്‍ ഒരു വലിയ ലിപ്സ്റ്റിക് പോലെയിരിക്കുന്ന ഈ ബാഗിന് മൂന്നേമുക്കാല്‍ ലക്ഷത്തിലധികമായിരുന്നു വില. കേക്കിനും പതിനായിരങ്ങള്‍ വില വരുമെന്നാണ് കണക്കാക്കുന്നത്.. എന്തായാലും മുപ്പത്തിയേഴാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്