വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസ്: ഗംഗാധരന്റെ വധശിക്ഷാ വിചാരണ 29 ലേക്ക് മാറ്റി

അബുദാബി: ഗംഗാധരന്റെ വധശിക്ഷ വിചാരണ ഏപ്രില്‍ 29-ലേക്ക് മാറ്റി. വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തിരൂര്‍ സ്വദേശി ഗംഗാധരന്‍ നല്‍കിയ അപ്പീലിന്റെ വിചാരണയാണ് മാറ്റിവെച്ചത്. ഏപ്രില്‍ 15നായിരുന്നു കോടതി കേസ് പരിഗണിച്ചിരുന്നത്.

അബുദാബിയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനി ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കുറ്റത്തിലാണ് ഗംഗാധരന്‍ അറസ്റ്റിലാവുന്നത്. രണ്ട് വര്‍ഷം മുന്‍പുള്ള വിഷു ദിവസമായിരുന്നു സംഭവം. ഗംഗാധരന്റെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തില്‍ വിവിധ കോടതികള്‍ വധശിക്ഷ വിധിച്ചിരുന്നു. അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് നാട്ടില്‍ കമ്മിറ്റി രൂപവത്കരിക്കുകയും സംസ്ഥാന, കേന്ദ്ര മന്ത്രിമാര്‍ക്കുള്‍പ്പെടെ നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ദുബായ് സന്ദര്‍ശനത്തിലും സാമൂഹിക സംഘടനകളുടെ പ്രതിനിധികള്‍ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനങ്ങള്‍ നല്‍കിയിരുന്നു. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗവും ഈ കേസില്‍ ഗംഗാധരന് വേണ്ടി ഇടപെടലുകള്‍ നടത്താന്‍ ശ്രമിക്കുന്നുണ്ട്.

Loading...