കഴിഞ്ഞവർഷം റിപോർട്ട് ചെയ്തത് 34600 ബലാൽസംഗം,സ്ത്രീ- പുരുഷ മുൻപരിചയം തന്നെ വില്ലൻ

ഭൂരിഭാഗം ബലാൽസംഗത്തിനും സ്ത്രീയും പുരുഷനും തമ്മിലുള്ള മുൻ പരിചയവും സൗഹൃദവും തന്നെയാണ്‌ വില്ലൻ. നമ്മൾ വസ്തുതകളേ കാണാതെ കുറ്റകൃത്യം വരുന്ന വഴി അന്വേഷിച്ചാൽ അത് തെറ്റാകും. മുൻ പരിചയം..പ്രണയം, ചതി,ഇതിലൂടെയാണ്‌ മിക്ക കേസുകളും ഉരുതിരിയുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സ്ത്രീപീഡനങ്ങളുടെ നിരക്ക്
ക്രമാതീതമായി ഉയരുന്നതാണ് കാണുന്നത്. 2013-14 വര്‍ഷത്തില്‍ 24923 ബലാല്‍സംഗ
കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2014-15 കാലയളവില്‍ 33707 കേസ്സുകള്‍
റിപ്പോര്‍ട്ട് ചെയ്തു, 2015-2016 ല്‍ 34600 ഓളം എന്ന രീതിയിലേയ്ക്കും ഉയര്‍ന്നതായി
കാണുന്നു. സ്ത്രീകള്‍ക്ക് ഇന്ത്യയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സുരക്ഷിതത്വം ഇല്ലാതായി
മാറുന്നു എന്നു വേണം അനുമാനിക്കാന്‍.

ഒറ്റപ്പെട്ട സ്ത്രീപീഡനങ്ങള്‍ ഒഴിച്ചാല്‍, കുറ്റവാളിയായ സ്ത്രീയും പുരുഷനും മുന്‍കാല
പരിചയം ഉള്ളതാണ് ആക്രമണം നടക്കുന്നവയില്‍ ഏറിയ പങ്കും എന്ന് നമുക്ക് കാണാം.
സ്ത്രീപീഡന കേസ്സുകളില്‍ വെറും 21% മാത്രമാണ് ശിക്ഷിക്കപ്പടുന്നതെന്നും, ഇരയോടു
സമൂഹം പുലര്‍ത്തുന്ന അവഹേളന മനോഭാവവും ഇത്തരം ആക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും
സ്ത്രീയെ പിന്നോക്കം നയിക്കുന്നു.

Loading...

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറത്തു നിന്ന് ഒരു പെണ്‍കുട്ടി വന്നു, സ്വന്തം ഭര്‍ത്താവിന്റെ പിതാവിനാല്‍
ആക്രമിക്കപ്പെട്ട പെണ്‍കുട്ടി. കുടുംബത്തില്‍ സംരക്ഷണ ഭിത്തി പണിയേണ്ടവര്‍ തന്നെ ഭര്‍ത്താവില്ലാത്ത
അവസരം നോക്കി അവളെ പീഡിപ്പിച്ചു. ഭര്‍ത്തൃ പിതാവിനെതിരെ കേസ്സ് റിപ്പോര്‍ട്ട് ചെയതിനാല്‍
അവളെ ഭര്‍ത്താവ് ഉപേക്ഷിച്ചു. കഴിഞ്ഞ നാലു വര്‍ഷകാലയളവില്‍ 34% വര്‍ധനവാണു സ്ത്രീപീഡനങ്ങളില്‍ ഉണ്ടായത്. ഓരോ 2മിനിറ്റിലും ഒരു സ്ത്രീ വീതം ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നു. ഓരോ 15 മിനിറ്റിലും ഒരു
സ്ത്രീ വീതം ബലാല്‍സംഗം ചെയ്യപ്പെടൂന്നു.

3,27394 സ്ത്രീപീഡന കേസ്സുകളാണ് 2015 ല്‍റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, ഇവയില്‍ 34651-ബലാല്‍സംഗങ്ങളാണ് ഉണ്ടായിട്ടുള്ളത്. ലഹരിമരുന്നുകളുടെ ഉപയോഗം, പ്രതികളുടെ ബാല്യകാല
പശ്ചാത്തലം, വളര്‍ച്ചയുടെ കാലഘട്ടത്തിലെ ആന്തരികമുറിവുകള്‍,  distorted personality
അമിത ലൈംഗിക ഹോര്‍മോണുകളുടെ സാന്നിധ്യം.psychopathic conditions of the
offendence മൂല്ല്യച്ചുതി, ലൈംഗികതൃഷ്ണ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള മീഡിയnetwork
അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഇന്ന് വിരല്‍ത്തുമ്പില്‍ പോലും ലഭ്യമാണ് എന്നത് ഒരു
പ്രധാനകാരണം തന്നെയാണ്.

പലപ്പോഴും ഉഭയ സമ്മതപ്രകാരം നടക്കുന്ന പല ലൈംഗിക ബന്ധങ്ങളും പീഡനങ്ങളായി റിപ്പോര്‍ട്ട്
ചെയ്യപ്പെടാറുണ്ട്.ഇത്തരം കേസ്സുകളില്‍ ഏതെങ്കിലും Personal/political/money/financial
bargain- നു വേണ്ടി ലൈംഗിക പീഡനം നടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത് നാം
കാണാറുണ്ട്. എന്നാല്‍ കോടതികള്‍ ഇത്തരം പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ നടക്കുന്ന ലൈംഗിക
ബന്ധങ്ങളെ Consensual /Sexual / intercourse ആയാണ് വീക്ഷിക്കുക.

അടുത്തിടെ കേരളം മുഴുവന്‍ ഉറ്റു നോക്കിയ സ്ത്രീ പീഡന കേസ്സിലെ ഇരയായ പെണ്‍ കുട്ടിയെ
അവഹേളിച്ചു പ്രമുഖ ജനപ്രതിനിധി സംസാരിച്ചത് ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇപ്രകാരം ഒറ്റപ്പെട്ട
സംഭവങ്ങളില്‍ നിവര്‍ന്നു നിന്നുകൊണ്ട് എനിക്കൊന്നും സംഭവിച്ചിട്ടില്ല, എന്നാല്‍ എന്നെ ആക്രമിച്ച വ്യക്തിയ്ക്ക്
ശിക്ഷ നല്‍കപ്പെടണം എന്നത് ഉറപ്പിക്കുവാന്‍ ഒരു സ്ത്രീയ്ക്ക് കഴിഞ്ഞുവെന്നത് പ്രശംസനീയമായ
കാര്യമാണ്.

പലപ്പോഴും കാര്യസാധ്യത്തിനായാലും സാമ്പത്തികലാഭത്തിനായാലും ഇത്തരം ഭീഷണികള്‍
മുഴക്കുന്ന സ്ത്രീകളും കുറവല്ല. ബലാല്‍സംഗകേസ്സുകളും മറ്റും കോടതിയ്ക്കു പുറത്തു വച്ച്
സാമ്പത്തികമായി ഒത്തു തീര്‍ക്കുന്ന രീതി കോടതികളില്‍ തികച്ചും സ്വഭാവികം മാത്രമാണ്.

ഇത്തരം ഒത്തുതീര്‍പ്പുകളെ മറി കടക്കുവനുള്ള നിയമ സംവിധാനം നമുക്ക് കുറവുതന്നെയാണെന്നു
പറയാം . എങ്കില്‍ തന്നെയും ഇപ്പോള്‍ അന്വോഷണത്തിന്റെ ഭാഗമായി അന്വോഷണ ഉദ്യോഗസ്ഥര്‍
പെണ്‍കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റു മുമ്പാകെ രേഖപ്പെടുത്താറുണ്ട്. 164(a) Cr.P.C
പ്രകാരം, മജിസ്‌ട്രേറ്റിനു മുമ്പില്‍ ഇപ്രകാരം രേഖപ്പെടുത്തുന്ന മൊഴി് വിചാരണ വേളയില്‍
മാറ്റുവാനാവില്ല.സ്ത്രീകള്‍ക്ക് എതിരെയുള്ള ഏറ്റവും ഹീനമായ ഒരു കൃത്യം ബലാല്‍സംഗമാണ്. സ്ത്രീയുടെ
സ്വകാര്യതയില്‍ ഹിംസാല്‍മകമായ കൈയേറ്റമാണിത്. പുരുഷന്‍ ബലാല്‍ ക്കാരമായി
സ്ത്രീയുടെ വ്യക്തിത്വത്തിന്മേല്‍ അവളുടെ സമ്മതമില്ലാതെ നടത്തുന്ന ഏറ്റവും ഹീനമായ
ലൈംഗികവേഴ്ചയാണ് ബലാല്‍സംഗം.

ഇന്ത്യന്‍ ശിക്ഷാനിയമം 375-ാം വകുപ്പുപ്രകാരം ഒരു പുരുഷന്‍ പ്രത്യേകമായി വിവരിച്ചിട്ടുള്ള
പരിത:സ്ഥിതികലിലേതെങ്കിലും, ഒരു സ്ത്രീയുമായി ലൈംഗികവേഴ്ചനടത്തുമ്പോള്‍ അത്
ബലാല്‍സംഗം ആവുന്നു.

1) അവളുടെ ഇച്ഛയ്‌ക്കെതിരായി.
2) അവളുടെ സമ്മതംകൂടാതെ

3) അവളുടെ സമ്മതത്തോടുകൂടിയാണെങ്കിലും ആ സമ്മതം നേടിയത് മരണഭയം
ഉളവാക്കി.
4) അവളെ വിവാഹം കഴിക്കാമെന്ന്പറഞ്ഞു വിശ്വസിപ്പിച്ച്
5) ബുദ്ധിസ്ഥിരമില്ലായ്മകൊണ്ടോ ലഹരിക്കടിമപ്പെട്ടോ സംഭവത്തിന്റെഗൗരവം
ഉള്‍ക്കൊള്ളാതെയുള്ള സമ്മതത്തോടെ.
6) 16 വയസ്സില്‍ താഴെയാണെങ്കില്‍ അവളുടെ സമ്മതമുണ്ടായാലും ഇല്ലെങ്കിലും.
എന്നാല്‍, ഒരു പുരുഷന്‍ 15 വയസ്സില്‍ താഴെയല്ലാത്തവളായ സ്വന്തം ഭാര്യയുമായി
ലൈംഗികവേഴ്ച നടത്തുന്നത് ബലാല്‍സംഗമാവുകയില്ല.
ബലാല്‍സംഗക്കുറ്റം ചെയ്ത ഏതൊരാള്‍ ക്കും 7 വര്‍ഷത്തില്‍ കുറയാത്തതും 10 വര്‍ഷം വരെ
ആകാവുന്നതുമായ വെറും തടവോ കഠിനതടവോ ശിക്ഷയായി ലഭിക്കാവുന്നതാണ്.
ഇതിനുപുറമെ പിഴശിക്ഷയ്ക്കും അയാള്‍ അര്‍ഹനായിരിക്കുന്നതാണ്.

18 വയസ്സ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സമ്മതത്തോടും, താല്‍പ്പര്യത്തോടൂം
കൂടിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ പോലും അതിനെ
ബലാല്‍സംഗമായാണ് നിയമം കണക്കാക്കുന്നത്, കാരണം മനസമ്മതം നല്‍കുവാന്‍ പെണ്‍കുട്ടിക്ക്
പ്രായപൂര്‍ത്തിയായിട്ടില്ല എന്ന കാരണം തന്നെ. സുപ്രീം കോടതിയുടെ പുതിയ ഡയറക്ഷന്‍
പ്രകാരംഒരു ബലാല്‍സംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ ക്രൈം ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടത്
അന്വോഷണ ഉദ്യോഗസ്ഥന്റെ ബാധ്യതയാണ്. ഇന്ത്യന്‍ നിയമവ്യവസ്ഥിതിയുടെ

അപര്യാപ്തതയാണ് ഒരു പരിധി വരെ ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനു പിന്നിലെ പ്രധാന
കാരണം. ഒരു കുറ്റവാളിപോലും രക്ഷപെടില്ല, ഇത്തരമൊരു കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടുകഴിഞ്ഞാല്‍
എന്ന ബോധ്യം സമൂഹത്തിലേയ്ക്ക് ആഴ്ന്ന് ഇറങ്ങിയാല്‍ ഒരു പരിധി വരെ കുറ്റവാളികള്‍ക്ക് അതൊരു
deterrant policy ആയി മാറും എന്നുള്ളതില്‍ തര്‍ക്കമില്ല[email protected]