അവിവാഹിതയായി തുടരുന്നതിന് പിന്നിലെ കാര്യം വ്യക്തമാക്കി- സിത്താര

മലയാളികള്‍ എന്നും ഓര്‍ക്കുന്ന നിരവധി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്ത നടിയാണ് സിത്താര. സിനിമയില്‍ നിറഞ്ഞ് നിന്നിരുന്ന ഒരു കാലത്ത് സിനിമയില്‍ നിന്ന് ഇടവേള എടുത്ത് മാറിനിന്ന വ്യക്തികൂടെയാണ് നടി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിലും സിത്താര മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍ ആരാധകര്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയം സിത്താരയുടെ വ്യക്തിജീവിതമായിരുന്നു. 50 വയസ്സ് പിന്നിടുമ്പോഴും അവിവാഹിതയാണ് സിത്താര. ഒരു അഭിമുഖത്തില്‍ സിത്താര എന്തുകൊണ്ടാണ് താന്‍ വിവാഹം കഴിക്കാത്തതെന്ന് വ്യക്തമാക്കുന്നുണ്ട്.

Loading...

തിനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നവെന്ന് സിത്താര പറയുന്നു എന്നാല്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയുവാന്‍ കഴിയില്ല. ചെറുപ്രായത്തില്‍ വിവാഹം കഴിക്കുവാന്‍ താല്പര്യം ഇല്ലായിരുന്നു. ബന്ധുക്കള്‍ പറയുമായിരുന്നെങ്കിലും താന്‍ തീരുമാനത്തില്‍ ഉറച്ച് നിന്നു. അച്ഛനുമായി വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. പെട്ടന്നുള്ള അച്ഛന്റെ വിയോഗത്തില്‍ താന്‍ തളര്‍ന്ന് പോയെന്നും. പിന്നീട് ജിവിതത്തിലേക്ക് തിരിച്ച് വരുവാന്‍ സമയം എടുത്തു.

ഇതിന് ശേഷം ഒറ്റയ്ക്കുള്ള ജീവിതം ഇഷ്ടപ്പെടുവാന്‍ ആരംഭിച്ചു. ആ ജീവിതത്തോട് പൊരുത്തപ്പെട്ടതോടെ തനിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.അതുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്നും സിത്താര പറയുന്നു.

ഇപ്പോള്‍ സിനിമയ്ക്ക് പുറമെ സീരിയലുകളിലും സിത്താര സജ്ജീവമാണ്. സൈഗാള്‍ പാടുകയാണ് ഉടുവില്‍ അഭിനയിച്ച മലയാള ചിത്രം. മലയാളത്തില്‍ ചാണക്യന്‍, നാടുവാഴികള്‍, മഴവില്‍ക്കാവടി, വചനം, ഗുരു, ചമയം എന്നീ ചിത്രങ്ങള്‍ സിത്താരയ്ക്ക് മലയാളത്തില്‍ ഏറെ ശ്രദ്ധനേടിക്കൊടുത്ത സിനിമകളാണ്.