ഗര്‍ഭിണികള്‍ മധുരം ഒഴിവാക്കൂ, ഇല്ലെങ്കില്‍ എട്ട് വര്‍ഷം കഴിയുമ്പോള്‍ പ്രശ്നമാകും!

ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഭക്ഷണ കാര്യത്തിലാണ് ഏറ്റവും ശ്രദ്ധ വേണ്ടത്. ഗര്‍‌ഭിണികള്‍ ഇത്തരത്തില്‍ ഒഴിവാക്കേണ്ട ഒന്നാണ് മധുരം. പഴച്ചാറുകളും മറ്റ് പാനീയങ്ങളും ധാരാളം കുടിക്കേണ്ട സമയമാണ് ഗര്‍ഭകാലം. എന്നാല്‍, ഗര്‍ഭകാലത്ത് അമ്മ മധുരപാനീയങ്ങള്‍ കുടിക്കുന്നത് കുട്ടികളില്‍ ആസ്ത്മയ്ക്ക് കാരണമായേക്കുമെന്ന് പഠനങ്ങള്‍.

മധുരം കുട്ടിയുടെ ശ്വാസഗതിയെ പ്രതികൂലമായി ബാധിക്കുമത്രേ. ഗര്‍ഭകാലത്ത് മധുരപാനീയങ്ങള്‍ അമിതമായി ഉപയോഗിച്ച 64 ശതമാനത്തോളം അമ്മമാരുടെ കുട്ടികള്‍ എട്ടോ ഒമ്പതോ വയസ് പ്രായമാകുമ്പോഴേക്കും ആസ്ത്മ രോഗികളായി തീരുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.

Loading...

അതോടൊപ്പം, മധുരത്തില്‍ ഉള്‍പ്പെടുത്തുന്നതാണല്ലോ തേന്‍. ഗര്‍ഭകാലത്ത് അമ്മമാര്‍ തേന്‍ കുടിക്കരുതെന്ന് പണ്ട് മുതലേ പറയുന്നവരുണ്ട്. എന്നാല്‍, എന്നാല്‍ ഗർഭിണികൾ തേന്‍ കഴിക്കുന്നതു കൊണ്ട്‌ കുഞ്ഞിന്‌ യാതൊരു ദോഷവുമുണ്ടാകില്ല. രോഗങ്ങളെ ചെറുക്കാനും തേനിന് സാധിക്കും. തേനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ആന്റി ബാക്‌ടീരിയലുകളും ദഹനപ്രക്രിയയെ സഹായിക്കും.