ആവോളം ആസ്വദിച്ചു… വേണ്ടുവോളം കിട്ടി; മദ്യപാനവും മരുന്നടിയും നിര്‍ത്തി: ഷൈന്‍ ടോം ചാക്കോ

കൊച്ചി: ആവോളം ആസ്വദിആസ്വദിച്ചു… വേണ്ടുവോളം കിട്ടി; ഇനി ഇല്ല…. മതിയേ… മതി! മദ്യത്തിന്റെയും മറ്റ് ലഹരിപദാര്‍ഥങ്ങളുടെയും പിന്നാലെ ഇനി താനില്ലെന്ന് യുവനടന്‍ ടോം ഷൈന്‍ ചാക്കോ. തന്റെ ജീവിതം മയക്കുമരുന്നുകള്‍ക്ക് അടിയറ വെയ്ക്കാനുള്ളതല്ല!

ജീവിതത്തിലെ ഏറ്റവും വലിയ ലഹരി സ്വാതന്ത്ര്യമാണെന്നു ജയില്‍ ജീവിതം അതു പഠിപ്പിച്ചെന്നും ഷൈന്‍ പറഞ്ഞു. അറുപതു ദിവസം ജയിലില്‍ കിടന്നതിനെക്കാള്‍, ജയിലിനു പുറത്തു മാതാപിതാക്കള്‍ അനുഭവിച്ച വേദനയുടെ ഓര്‍മയാണു തന്നെ വേട്ടയാടുന്നത്.

Loading...

ലഹരി ഉപയോഗിക്കരുതെന്നു മാതാപിതാക്കള്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ അവരുടെ വാക്കുകള്‍ ധിക്കരിച്ച് ഇതൊക്കെ താന്‍ ചെയ്‌തു. അതിന്റെ ശിക്ഷയാണു ചെയ്യാത്ത കുറ്റത്തിന്‌ അനുഭവിക്കേണ്ടി വന്നത്. സുഹൃത്തുക്കള്‍ തന്നെ ഒറ്റുകൊടുത്തതായി വിശ്വസിക്കുന്നില്ലെന്നും ഷൈന്‍ പറഞ്ഞു.