വന്ദേ മെട്രോ സർവീസ് കേരളത്തിലേക്കും, ട്രെയിൻ റൂട്ടുകളുടെ ആലോചന തുടങ്ങി

തിരുവനന്തപുരം: വന്ദേ മെട്രോ സർവീസുകൾക്കായി കേരളത്തിൽ നിന്ന് പത്ത് റൂട്ടുകൾ പരിഗണനയിൽ. ഹ്രസ്വദൂര റൂട്ടുകളെ ബന്ധിപ്പിച്ച് തുടങ്ങുന്ന വന്ദേ മെട്രോ സർവീസുകൾക്ക് 200 കിലോമീറ്റർ ദൂരപരിധി പറയുന്നുണ്ടെങ്കിലും ഇളവുണ്ടാകും. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽനിന്ന് അഞ്ച് വീതം റൂട്ടുകളെയാണ് പരിഗണിക്കുന്നത്.

എറണാകുളം-കോഴിക്കോട്, കോഴിക്കോട്-പാലക്കാട്, പാലക്കാട്-കോട്ടയം, എറണാകുളം-കോയമ്പത്തൂർ, തിരുവനന്തപുരം-എറണാകുളം, കൊല്ലം-തിരുനെൽവേലി, കൊല്ലം-തൃശൂർ, മംഗളൂരു-കോഴിക്കോട്, നിലമ്പൂർ-മേട്ടുപാളയം റൂട്ടുകളാണ് കേരളത്തിൽ പരിഗണനയിലുള്ളത്. ദക്ഷിണ റെയിൽവേയുടെ ശുപാർശയനുസരിച്ചാണു ബോർഡ് തീരുമാനമെടുക്കുക.

Loading...

പാസഞ്ചർ ട്രെയിനുകൾക്കുള്ള എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോ ട്രെയിനുകൾക്ക് ഉണ്ടാകില്ല. പൂർണമായും ശീതീകരിച്ച 12 കോച്ചുകളാണു വന്ദേമെട്രോയിലുണ്ടാകുക. 130 കിലോമീറ്റർ വേഗമുണ്ടാകും. വന്ദേഭാരത് മാതൃകയിൽ വീതിയേറിയ ജനാലകൾ, ഓട്ടമാറ്റിക് ഡോർ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. ആദ്യ വന്ദേമെട്രോ റേക്ക് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി നവംബർ അവസാനം പുറത്തിറക്കും.