ജപ്പാനിലെ ഹിരോഷിമ വിമാനത്താവളത്തില്‍ വിമാനം റണ്‍വെയില്‍നിന്ന് തെന്നിമാറി

ഒസാക (ജപ്പാന്‍): ദക്ഷിണ കൊറിയയുടെ ഏഷ്യാന എയര്‍ലൈന്‍സിന്റെ യാത്രാവിമാനം ജപ്പാനിലെ ഹിരോഷിമ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ റണ്‍വെയില്‍നിന്ന് തെന്നിമാറി 22 പേര്‍ക്ക് പരിക്കേറ്റു. എയര്‍ബസ് എ 320 വിമാനമാണ് അപകടത്തില്‍നിന്ന് രക്ഷപെട്ടത്. എന്‍ജിനില്‍നിന്ന് തീയും പുകയും ഉയര്‍ന്നതോടെ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നവര്‍ പരിഭ്രാന്തരായി. 73 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായി ഏഷ്യാന എയര്‍ലൈന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.