അമ്പിളിയോടുള്ള ഇഷ്ടം കൊണ്ടല്ല അവളെ വിവാഹം കഴിച്ചത്.  കാരണം വെളിപ്പെടുത്തി ആദിത്യന്‍

 

സിനിമാതാരങ്ങളെ മാത്രമല്ല ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹമായിരുന്നു ആദിത്യന്റെയും അമ്പിളിയുടെയും. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഏഴ് മാസമായി. വിവാഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ആദിത്യന്‍. ഞങ്ങള്‍ കല്യാണം കഴിച്ചു എന്നറിഞ്ഞപ്പോള്‍ പലരും കുത്തുവാക്കുകളുമായി രംഗത്തെത്തിയെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആദിത്യന്‍ പറഞ്ഞു.

Loading...

സിനിമാതാരങ്ങളെ മാത്രമല്ല ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച വിവാഹമായിരുന്നു ആദിത്യന്റെയും അമ്പിളിയുടെയും. ഇപ്പോള്‍ വിവാഹം കഴിഞ്ഞ് ഏഴ് മാസമായി. വിവാഹത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ആദിത്യന്‍. ഞങ്ങള്‍ കല്യാണം കഴിച്ചു എന്നറിഞ്ഞപ്പോള്‍ പലരും കുത്തുവാക്കുകളുമായി രംഗത്തെത്തിയെന്നും ആദിത്യന്‍ പറഞ്ഞു.

ആദിത്യന്‍ ജയന്‍ ഭാര്യ അമ്പിളി ദേവിക്കും മകന്‍ അപ്പു എന്നിവര്‍ക്ക് അഭിമുഖത്തിന് എത്തിയത്. ആദിത്യന്‍ ജയന്‍ പറയുന്നത് ഇങ്ങനെ, ഞങ്ങളുടെ വിവാഹ ശേഷം ഫോട്ടോ പുറത്ത് വന്നപ്പോള്‍ ആരും വിശ്വസിച്ചില്ല. ആ സമയത് ഞങ്ങള്‍ അഭിനയിച്ചു കൊണ്ടിരുന്ന സീരിയലില്‍ ഭാര്യയും ഭര്‍ത്താവിന്റെയും വേഷത്തില്‍ ആയിരുന്നു. അതിലെ ചിത്രങ്ങള്‍ ആണ് എന്നാണ് എല്ലാവരും കരുതിയത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞപ്പോള്‍ ആശംസകളേക്കാള്‍ ഏറെ കുത്തു വാക്കുകള്‍ ആയിരുന്നു. ഒരാഴ്ച തികക്കില്ല എന്ന് പറഞ്ഞവര്‍ വരെ ഉണ്ട്. എന്നാല്‍ ഇപ്പോള്‍ ഏഴ് മാസം കഴിഞ്ഞിരിക്കുന്നു. ഓണം ആഘോഷിക്കുന്നു. കുഞ്ഞു പിറക്കാന്‍ പോകുന്നു. സത്യത്തില്‍ അമ്പിളി വിവാഹം കഴിക്കാന്‍ ഉള്ള കാരണം അമ്പിളിയെക്കാള്‍ ഏറെ അമ്പിളിയുടെ മകന്‍ അപ്പുവാണ്. ചെറുപ്പം മുതലേ ഞാന്‍ അവനെ കാണുന്നത് ആണ്. അവനോട് എനിക്ക് വല്ലാത്ത വാത്സല്യമാണ്. ഞാന്‍ അപ്പുവിനെ കയ്യില്‍ എടുത്ത് നാടകം കളിക്കുകയാണ് എന്നുവരെ പറഞ്ഞവര്‍ ഉണ്ട്, എന്നാല്‍ ഞാന്‍ അപ്പുവിനോട് കാണിക്കുന്ന ഇഷ്ടം അമ്പിളിക്കും അപ്പുവിനും അറിയാം എന്നും തനിക്ക് അത് മതി എന്നും ആണ് ആദിത്യന്‍ പറയുന്നത്.