താലിബാന്‍‍ ഇന്ത്യന്‍ മുസ്ലിങ്ങളെ ഓര്‍ത്ത് കണ്ണീരൊഴുക്കേണ്ട;താലിബാനോട് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: കശ്മീരിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അവകാശമുണ്ടെന്ന താലിബാന്റെ പ്രസ്താവനയ്ക്ക് മറുപടിയായി കേന്ദ്രമന്ത്രി അബ്ബാസ് നഖി വി. ‘ മതത്തിന്റെ പേരില്‍ ഭീകരത അരങ്ങേറുന്ന രാജ്യമല്ല ഇന്ത്യ. ഇന്ത്യയിലെ മുസ്ലീങ്ങളെ വെറുതെ വിടണം’ – എഎന്‍ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രിയായ നഖ് വി പറഞ്ഞു.

ഇന്ത്യയിലെ പള്ളികളില്‍ വിശ്വാസികള്‍ വെടിയുണ്ടകളും ബോംബുകളും കൊണ്ട് കൊല്ലപ്പെടുകയോ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതില്‍നിന്ന് വിലക്കപ്പെടുകയോ ചെയ്യുന്നില്ല. ഇന്ത്യയിലെയും അഫ്ഗാനിസ്ഥാനിലെയും ഭരണസംവിധാനത്തിലും ഏറെ അന്തരമുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

Loading...

‘ഇന്ത്യ പിന്തുടരുന്ന ഏക ഗ്രന്ഥം ഭരണഘടനയാണ്. ആ സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി താലിബാന്‍ സംസാരിക്കേണ്ടതില്ല. കൂപ്പുകൈകളോടെ അവരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്, ഇന്ത്യയിലെ മുസ്‌ലീങ്ങളെ വെറുതെവിടൂ’ – നഖ് വി പറഞ്ഞു.