സൗന്ദര്യമില്ലാത്തതിനാല്‍ കാമുകന്‍ ഉപേക്ഷിച്ചു; ശസ്ത്രക്രിയ ചെയ്ത് സൗന്ദര്യം വര്‍ദ്ധിപ്പിച്ചപ്പോള്‍ കാമുകന്മാരെക്കൊണ്ട് പൊറുതിമുട്ടി

അഷ്റഫ് കെ.

ബെയ്ജിങ്: സൗന്ദര്യമില്ലാത്തതിന്റെ പേരില്‍ അനേകര്‍ ഈ ലോകത്തില്‍ മാനസികവിഷമത്തില്‍ കഴിയുന്നുണ്ട്. ഇക്കാരണത്താല്‍ ചിലര്‍ക്ക് ഒരു ഇണയെത്തന്നെ ലഭിക്കുന്നത് പ്രയാസമാകുന്നു. എന്നാല്‍ വളരെക്കാലമായി തന്നെ സ്നേഹിച്ചിരുന്ന കാമുകന്‍ തനിക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞ് ഉപേക്ഷിച്ചുപോയാലോ. ചിലര്‍ അതോടെ മാനസിക പ്രശ്നങ്ങളില്‍ ആകുകയോ പലപ്പോഴും ആത്മഹത്യയില്‍ വരെ ചെന്നെത്തുകയോ ചെയ്യും. എന്നാല്‍ ഈ പതിനഞ്ചുകാരി പെണ്‍കുട്ടി അതിനൊന്നും തയ്യാറല്ല. തന്റെ സൗന്ദര്യമില്ലായ്മക്കെതിരെ വാശിയോടെ പടവെട്ടുവാന്‍ തന്നെ തീരുമാനിച്ചു.

Loading...

lee1

ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ ആണ് സംഭവം. സൗന്ദര്യമില്ല എന്ന കുറ്റത്തിന് കാമുകനാല്‍ ഉപേക്ഷിക്കപ്പെട്ട ഈ പതിനഞ്ചുകാരി പെണ്‍കുട്ടി പ്ലാസ്റ്റിക് സർജറിചെയ്ത് സുന്ദരിയായപ്പോള്‍ ആരാധകരെ കൊണ്ട് പൊറുതിമുട്ടി. ലീഹെ ഡാനിയാണ് ഒറ്റസർജറികൊണ്ട് മാദക സുന്ദരിയായി തീർന്നത്.

ബാല്യകാല കാമുകനെ നഷ്ടപ്പെട്ടതോടെയാണ് ശസ്ത്രക്രിയ നടത്തിനോക്കാൻ ലി തീരുമാനിച്ചത്. വീട്ടുകാരുടെ അനുവാദത്തോടെ ലക്ഷങ്ങൾ ചെലവിട്ടായിരുന്നു ശസ്ത്രക്രിയ. എന്തായാലും സംഗതി ഏറ്റു. ശസ്ത്രക്രിയ കഴിഞ്ഞതോടെ ലീ സുന്ദരിയായി. കാണുന്നവരെല്ലാം അവളെ അന്തംവിട്ട് നോക്കാൻ തുടങ്ങി. ചൈനീസ് സ്ത്രീകളുടെ പുതിയ സൗന്ദര്യ രീതിക്കനുസരിച്ചായിരുന്നു രൂപം മാറ്റിയത്.

lee2

തുടര്‍ന്ന് സോഷ്യൽമീഡിയയിൽ ലീ ചിത്രം പോസ്റ്റുചെയ്തു. അതോടെ ആരധപ്രവാഹം തന്നെ തുടങ്ങി. നാലുലക്ഷം പേരാണ് ഈ സുന്ദരിയെ ഇപ്പോൾ ഫോളോചെയ്യുന്നത്. പഴയ കാമുകന്റെ ഇപ്പോഴത്തെ അവസ്ഥ അറിയില്ലെങ്കിലും സൗന്ദര്യം കൂടിയതോടെ ലീയ്ക്ക് പിന്നോട്ട് നോക്കേണ്ടി വന്നിട്ടില്ല. മുന്നിലുള്ള ആരെ തിരഞ്ഞെടുക്കണമെന്ന ഒരു ആശയക്കുഴപ്പത്തിലാണിവള്‍.

lee

അതോടൊപ്പം ലീക്ക് അസൂയക്കാരും നിരവധി സോഷ്യല്‍ മീഡിയയില്‍ ഉണ്ട്. ആരാധകരെ കൂട്ടാൻവേണ്ടി ലീ സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പുനടത്തുകയാണെന്നാണ് ചിലര്‍ പറയുന്നത്. ഡിജിറ്റൽ സാങ്കേതിക വിദ്യഉപയോഗിച്ച് ചിത്രത്തിൽ രൂപമാറ്റം ഉണ്ടാക്കുകയായിരുന്നു എന്നും അവർ പറയുന്നു.

lee7

 

lee