മസ്കറ്റില്‍ ജലക്ഷാമം: ജലക്ഷാമം പരിഹരിക്കാന്‍ ഊര്‍ജിത നടപടികള്‍ എന്ന് അധികാരികള്‍

അഷ്റഫ് കെ.

മസ്കറ്റ്: മസ്കറ്റിന്റെ പലഭാഗങ്ങളിലും കഴിഞ്ഞ 2 ആഴ്ചയിലധികമായി ജലക്ഷാമത്താല്‍ ജനങ്ങള്‍ വലയുന്നു.ഗാല, ദാര്‍സൈത്ത്, മൊബേല സനയ്യ എന്നിവിടങ്ങളിലെ ജനങ്ങളാണ് ഏറെ ദുരിതത്തില്‍. കുടിക്കാനും, കുളിക്കാനും, ഭക്ഷണം പാകം ചെയ്യാനുമുള്ള വെള്ള ഈ ഭാഗങ്ങളില്‍ ലഭ്യമല്ല. ടാങ്കറുകളില്‍ വെള്ളത്തെ ആശ്രയിച്ചാണ് ഇപ്പോള്‍ ജനങ്ങള്‍ കഴിയുന്നത്.muscate water3

Loading...

ഗൂബ്ര ഡീസാലിനേഷന്‍ പ്ളാന്‍റ് പ്രവര്‍ത്തനമാരംഭിക്കാന്‍ വൈകുന്നതാണ് ദാര്‍സൈത്ത് മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് കാരണമെന്ന് പബ്ളിക് അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ മഹ്റൂഖി പറഞ്ഞു. വേനലില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ ഉപഭോഗം കൂടുതലായിരിക്കും. എന്നാല്‍ ആവശ്യത്തിനനുസരിച്ചുള്ള ഉല്‍പാദനം നടക്കുന്നില്ലെന്നത് ഇതിന്റെ ഒരു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

അതോടൊപ്പം ജലക്ഷാമം പരിഹരിഹരിക്കാന്‍ അതോറിറ്റി നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ വെള്ളമത്തെിക്കാന്‍ ശ്രമിക്കും. ഗൂബ്ര ഡീസാലിനേഷന്‍ പ്ളാന്‍റ് മൂന്നുമാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ പ്രതിദിനം 42 ദശലക്ഷം ഗാലന്‍ വള്ളം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും ബര്‍ക ഡീസാലിനേഷന്‍ പ്ളാന്‍റ് ഈ വര്‍ഷത്തിന്‍െറ മൂന്നാം പാദത്തില്‍ പ്രവര്‍ത്തനമാരംഭിന്നതിനാല്‍ അവിടെനിന്നും പ്രതിദിനം 12 ദശലക്ഷം ഗാലന്‍ വെള്ളം ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലക്ഷാമം കണക്കിലെടുത്ത് ഉപഭോഗം നിയന്ത്രിക്കണമെന്നും ചെയര്‍മാന്‍ പറഞ്ഞു.

muscate water 2

എന്നാല്‍ പുതിയ പൈപ്പ്ലൈന്‍ ഇട്ടശേഷമാണ് പ്രശ്നം രൂക്ഷമായതെന്ന് പ്രദേശത്തെ ചില താമസക്കാര്‍ പറയുന്നു. ഇത് പൈപ്പ് ലൈനിന്റെ തകരാര്‍ ആയിരിക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്.