കാമുകിയെ സമർദ്ദം ചെലുത്തി മതം മാറ്റാൻ ശ്രമം, ദി കേരള സ്റ്റോറി ചൂണ്ടിക്കാട്ടി കാമുകനെ ചോദ്യം ചെയ്ത് യുവതി, പിന്നാലെ പീഡനക്കേസിൽ അറസ്റ്റിൽ

ഇൻഡോർ: നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ച കാമുകനെതിരെ യുവതി പോലീസിൽ പരാതി നൽകി. 23-കാരനായ മദ്ധ്യപ്രദേശ് സ്വദേശിയാണ് ഇൻഡോറിൽ അറസ്റ്റിയി. ‘ദി കേരള സ്റ്റോറി’ എന്ന സിനിമ കണ്ടതിന് ശേഷം യുവാവും യുവതി‌യും വഴക്കിട്ടുവെന്നും ഇതിന് പിന്നാലെയാണ് തനിക്ക് നേരിടേണ്ടി വന്ന കാര്യങ്ങൾ യുവതി വെളിപ്പെടുത്തിയതെന്നും പോലീസ് പ്രതികരിച്ചു.

യുവാവ് തന്നെ ബലാത്സം​ഗം ചെയ്തുവെന്നും യുവതി പോലീസിൽ പരാതി നൽകി. നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമ പ്രകാരമാണ് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ‌തമ്മിൽ അടുപ്പമായതോടെ യുവാവിനൊപ്പം താമസിക്കുകയായിരുന്നു പരാതിക്കാരി. ഇതിനിടെ മതം മാറാൻ ഇയാൾ നിർബന്ധിച്ചു. മതം മാറാൻ തയ്യാറാകാത്തതോടെ യുവാവ് പെൺകുട്ടിയെ പലരീതിയിലും പീഡിപ്പിക്കുകയായിരുന്നു.

Loading...

ദി കേരള സ്റ്റോറി ഇരുവരും അടുത്തിടെ കണ്ടു. സിനിമയിലുള്ളത് തന്റെ അനുഭവമാണെന്ന് തോന്നിയ യുവതി യുവാവിനെ ചോദ്യം ചെയ്തു. പിന്നാലെ വഴക്കായി. ഇതോടെ യുവതിയെ മർദിച്ച ശേഷം ഇയാൾ ഉപേക്ഷിക്കുകയായിരുന്നു.