ഹോട്ട് എയർ ബലൂണിന് തീപിടിച്ച് അപകടം ; വിനോദസഞ്ചാരികൾ വെന്തുമരിച്ചു ; ദൃശ്യങ്ങൾ പുറത്ത്

മെക്സിക്കോ : മെക്സിക്കോ സിറ്റിയിൽ ഹോട്ട് എയർ ബലൂണിന് തീപിടിച്ച് രണ്ട് വിനോദസഞ്ചാരികൾ വെന്തുമരിച്ചു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 8.40ഓടെയാണ് ബലൂണിനുള്ളിൽ തീപടർന്ന് അപകടമുണ്ടായത്. സംഭവത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തീപടർന്ന ഉടൻ തന്നെ ഉള്ളിലുണ്ടായിരുന്നവർ പുറത്തേയ്ക്ക് ചാടി. ഒരു കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു.

അപകടത്തിൽ 30 വയസുള്ള സ്ത്രീയും 50 വയസുള്ള പുരുഷനുമാണ് മരിച്ചത്. പരിക്കേറ്റവരിൽ ഒരാൾക്ക് മുഖത്ത് സാരമായി പൊള്ളലേൽക്കുകയും വലത് തുടയെല്ലിന് പൊട്ടലുണ്ടാവുകയും ചെയ്തു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ബലൂണിന്റെ ഗൊണ്ടോള പൊട്ടിത്തെറിക്കുന്നത്കാണാൻ കഴിയുന്നുണ്ട്. അമേരിക്കയിലെ ടെക്സാസിലും 2016ൽ ഹോട്ട് എയർ ബലൂണിന് തീപിടിച്ച് അപകടമുണ്ടായിരുന്നു

Loading...

16പേരാണ് അന്ന് മരിച്ചത്. ടെക്സാസിൽ രജിസ്ട്രേഷൻ നടത്താതെയാണ് ഹോട്ട് എയർ ബലൂണുകൾ പറത്തിയിരുന്നതെന്ന് അന്ന് കണ്ടെത്തിയിരുന്നു. 2013 ഫെബ്രുവരിയിൽ ഈജിപ്തിലെ ലക്‌സോറിലും ഹോട്ട് എയർ ബലൂണിന് തീപിടിച്ച് അപകടം ഉണ്ടായിരുന്നു. 19 വിനോദസഞ്ചാരികളാണ് അന്ന് ആയിരം അടി താഴ്ചയിലേയ്ക്ക് വീണ് മരിച്ചത്.