കവിത

(രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്ററല്‍ ഫ്‌ളോറിഡാക്ക് ഊഷ്മളമായ മംഗളങ്ങളും ആശംസകളും നേര്‍ന്നുകൊണ്ടെഴുതിയ ഒരു ഗാനാല്‍മകമായ കവിതയാണ് താഴെ ചേര്‍ക്കുന്നത്. അമേരിക്കയിലെ കൊച്ചുകേരളം എന്നറിയപ്പെടുന്ന ഫ്‌ളോറിഡ അതിമനോഹരമാണ്. മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്റെറല്‍ ഫ്‌ളോറിഡായൊ കൂടുതല്‍ മനോഹരവും മനോഹരിയുമാണ്. കവിത വായിക്കുക.)

Loading...

ലയാളി അസ്സോസിയേഷന്‍ ഓഫ് സെന്ററല്‍ ഫ്‌ളോറിഡാ
മിന്നിതിളങ്ങും രജതജൂബിലി വെള്ളിനക്ഷത്രമേ,
താമ്പായില്‍ തമ്പുരുമീട്ടും മിന്നും മലയാള താരമേ
നിന്‍ ശിരസ്സില്‍ സില്‍വര്‍ജൂബിലി തന്‍ സില്‍വര്‍ത്തൂവലുകള്‍
തുന്നിച്ചേര്‍ക്കാം, വിജയഗാഥകള്‍ പാടിത്തിമിര്‍ക്കാം.

സസ്യശ്യാമള കോമള കേരളം പറിച്ചു നട്ടതോ,
മോഹന മലയാള കാന്തി മിന്നിത്തിളങ്ങും
ഫ്‌ളോറിഡാ ദേശമാം, താമ്പാ മലയാളി തന്‍ കൂട്ടായ്മയാം
മലയാളി അസ്സോസിയേഷന്‍ ഓഫ് സെന്റെറല്‍ ഫ്‌ളോറിഡാ…

ആയിരമായിരം ഹര്‍ഷോന്മാദമാം ആശംസകള്‍, മംഗളങ്ങള്‍
രജതജൂബിലിതന്‍ മോഹന ആനന്ദഹാരിയാം
വിജയഗാഥയാം സങ്കീര്‍ത്തനങ്ങള്‍ ഉരുവിടട്ടെ

വിഹരിക്കട്ടെ വിഹായസ്സിലെങ്ങും ചൊരിയട്ടെ പൂമഴയായ്
പുതുപുത്തന്‍ വിജയഗിരിശ്രൃംഗങ്ങള്‍ താണ്ടട്ടെ
താമ്പാ മലയാളി വൃന്ദത്തിനഭിമാനമാം നേട്ടങ്ങള്‍
സാമൂഹ്യ-സാംസ്‌ക്കാരിക ജയപടവുകള്‍ ഒന്നൊന്നായി പിന്നിടാം

താമ്പായില്‍ തമ്പടിക്കാം, തമ്പുരു മീട്ടാം ഈ നാളില്‍
വിജയ-രജത-ജൂബിലി വാടാമലരുകള്‍, ആശംസകള്‍
എന്നുമെന്നും നേരട്ടെ, മലയാളി കൂട്ടായ്മയാമീ
മലയാളി-അസ്സോസിയേഷന്‍ ഓഫ് സെന്റെറല്‍ ഫ്‌ളോറിഡാ

സാഗരതിരയും തീരവും പരസ്പരം ചുംബനം വര്‍ഷിക്കും
മോഹന താമ്പാ മലയാളി-മാണിക്യ സോദരരെ വന്ദനം

ഒരുമിക്കാം കൈകൊട്ടി പാടാം ജൂബിലി കീര്‍ത്തനങ്ങള്‍
താമ്പാ മലയാഴ്മക്കഭിമാനമാം വേളയില്‍ വിരിയട്ടെ പുഷ്പങ്ങള്‍
പടരട്ടെ ജയഭേരിതന്‍ താമ്പാ തമ്പുരു മധുരഗീതങ്ങള്‍!