എന്‍.കെ. ലൂക്കോസ് വോളിബോള്‍ കിക്ക്ഓഫ് മാര്‍ച്ച് 28-ന്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഷിക്കാഗോ: ഇക്കൊല്ലം ഷിക്കാഗോയില്‍ വെച്ച് നടക്കുന്ന പത്താമത് എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് കിക്ക്ഓഫിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

2015 സെപ്റ്റംബര്‍ 6-ന് ആരംഭിക്കുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പില്‍ വോളിബോള്‍ മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 12 ടീമുകള്‍ പങ്കെടുക്കുന്നു. കൂടാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ടോം ജോസഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുമുള്ള ഇന്ത്യന്‍ വോളിബോള്‍ കളിക്കാര്‍ ഈ ടൂര്‍ണമെന്റില്‍ അതിഥികളായി പങ്കെടുക്കുന്നതാണ്. പാര്‍ക്ക് റിഡ്ജ് മെയിന്‍ ഈസ്റ്റ് ഹൈസ്‌കൂളിലാണ് ആവേശോജ്വലമായ മത്സരം നടക്കുന്നത്.

Loading...

ടൂര്‍ണമെന്റിന്റെ കിക്ക്ഓഫ് മാര്‍ച്ച് 28-ന് വൈകുന്നേരം 6 മണിക്ക് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തിലെ ഹാളില്‍ നടക്കും. ഷിക്കാഗോയിലെ എല്ലാ കായിക പ്രേമികളേയും യോഗത്തിലേക്ക് എന്‍.കെ. ലൂക്കോസ് ഫൗണ്ടേഷന്റെ പേരില്‍ സംഘാടകര്‍ ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പയസ് ആലപ്പാട്ട് (1 847 828502), സിബി കദളിമറ്റം (1 847 338 8265), ബിജോയി നടുപ്പറമ്പില്‍ (1 847 722 5555). മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.