മുലപ്പാല്‍ വിറ്റ് യുവതി നേടിയത് ലക്ഷങ്ങള്‍; മുലപ്പാലിന് കൂടുതല്‍ ആവശ്യം ബോഡിബില്‍ഡര്‍മാരില്‍ നിന്നും

24കാരി മുലപ്പാല്‍ വിറ്റ് ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. റഫായേല ലാംപ്റോ എന്ന 24 കാരി സൈപ്രസ് സ്വദേശിനിയാണ് തന്റെ മുലപ്പാല്‍ ഓണ്‍ലൈനായി വില്‍ക്കുന്നത്. ഇത്തരത്തില്‍ യുവതി ഇതുവരെ സമ്പാദിച്ചത് 4500 പൗണ്ട് അഥവാ നാലര ലക്ഷം ഇന്ത്യന്‍ രൂപ. വില്‍പ്പന നടത്തിയതാകട്ടെ ഏകദേശം 50 ലിറ്റര്‍ മുലപ്പാലും.

യുവതിക്ക് കുറച്ചുനാള്‍ മുന്‍പ് ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കയിരുന്നു. പ്രസവത്തിന് ശേഷ അവര്‍ക്ക് അമിതമായി മുലപ്പാല്‍ ഉണ്ടാകുന്നു എന്ന് മനസ്സിലാക്കി ഡോക്ടറെ സമീപിക്കുകയായിരുന്നു. റഫായേലയുടെ ശരീരഘടന മൂലമാണ് അമിതമായ രീതിയില്‍ മുലപ്പാല്‍ ഉണ്ടാകുന്നതെന്നും പാലില്ലാത്ത അമ്മമാരുടെ കുട്ടികള്‍ക്ക് അത് സ്റ്റോര്‍ ചെയ്തു നല്‍കാനുമാണ് ഡോകട്ര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

Loading...

അത്തരം ആളുകളെ കണ്ടുകിട്ടാന്‍തന്നെ ബുദ്ധിമുട്ടായതിനാല്‍ ഓണ്‍ലൈനില്‍ മുലപ്പാല്‍ വില്‍ക്കാനുപ ദേശിച്ചത് ഒരു സുഹൃത്തായിരുന്നു. അത് വലിയ വിജയമായി.

മുലപ്പാലില്‍ പ്രോട്ടീനും വൈറ്റമിനും അളവറ്റ മാത്രയിലുള്ളതിനാല്‍ നിരവധി ബോഡി ബില്‍ഡേഴ്സ് ഉപഭോക്താക്കളായി രംഗത്തുവന്നു. ഇനിയും ഇതേ അവസ്ഥയില്‍ 6 മാസം കൂടി തനിക്ക് മുലപ്പാല്‍ വില്‍ക്കാന്‍ കഴിയുമെന്നും അതിനു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭക്ഷണക്രമങ്ങള്‍ കൃത്യതയോടെ പാലിക്കേണ്ടതുണ്ടെന്നുമാണ് റഫായേല പറയുന്നത്.