‘അറേബ്യൻ പൂങ്കുയിൽ’ ഒരുക്കങ്ങൾ പൂർത്തിയായി..

ദമ്മാം: പ്രവാസി മലയാളികൾക്കിടയിൽ ഇതിനോടകം ഏറെ ചർച്ചചെയ്യപ്പെട്ട ‘അറേബ്യൻ പൂങ്കുയിൽ’ ഇന്ന് വൈകിട്ട് ദമ്മാമിലെ ടൊയോട്ട ക്രിസ്റ്റൽ ആഡിറ്റോറിത്തിൽ അരങ്ങേറും. ക്ഷണിക്കപ്പെട്ട ആയിരത്തിലധികം അതിഥികളുടെ മുന്നിൽ മൂന്ന് മണിക്കൂറിൽ മുപ്പതിലധികം ഗാനങ്ങൾ ആലപിക്കുകയെന്ന വലിയ വെല്ലുവിളിയാണ് കിഴക്കൻ പ്രവിശ്യയുടെ വാനമ്പാടിയായ കൊച്ചു ഗായിക കല്യാണി രാജ്കുമാർ  ഏറ്റെടുത്തിരിക്കുന്നത്.EK SALIM

വളരെ ചെറിയപ്രായത്തിൽ തന്നെ സംഗീതം ജീവിത തപസ്യയാക്കിയ കല്യാണി നൂറുകണക്കിന് സ്റ്റേജുകളിലൂടെ പ്രവാസി മലയാളികളുടെ ഇഷ്ട ഗായികയാണ്. വെള്ളിയാഴ്ച  വൈകിട്ട് 05:55 നാണ് പ്രോഗ്രാം ആരംഭിക്കുന്നത്. പ്രവേശനം സൗജന്യമായി നൽകുന്ന പാസ്സിലൂടെ നിയന്ത്രിച്ചിട്ടുണ്ട്. ‘അറേബ്യൻ പൂങ്കുയിലി’ന്റെ ക്ഷണക്കത്ത് ലഭിച്ചവർ വൈകിട്ട് 05:45 ന്  മുൻപായി ഹാളിനുള്ളിൽ പ്രവേശിക്കണമെന്നും  വൈകി വരുന്നവർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും സംഘാടകർ അറിയിച്ചു.

Loading...

‘ടീം പൂങ്കുയിൽ’ നൽകിയ ക്ഷണക്കത്തുമായി വരുന്നവർക്ക് എന്ട്രി പാസ്സ് പ്രവേശന കവാടത്തിൽ നിന്നും ലഭിക്കുന്നതാണ്.