കവിതഥ 2015 ഏപ്രില്‍ 11ന് ശനിയാഴ്ച

ഫിലാഡല്‍ഫിയ: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ നേത്യത്വത്തില്‍ 2014ല്‍ നടത്തിയ കവിതഥ സാഹിത്യകൂട്ടായ്മയുടെ രണ്ടാമതു സാഹിത്യസമ്മേളനവും ചാക്കോ ശങ്കരത്തില്‍ അനുസ്മരണവും ( കവിതഥ 2015) ഏപ്രില്‍ 11 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 4 മണി വരെ MAP ICC,7733 Castor Avenue,Philadelphia, PA 19152 യില്‍ വെച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

സാഹിത്യപ്രതിഭകളുടെയും സാഹിത്യസ്‌നേഹികളുടെയും ഈ കൂട്ടായ്മയില്‍ യൂണിവേഴ്സ്സിറ്റി പ്രൊഫസ്സര്‍, ശാസ്ത്രജ്ഞന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജജിച്ച ഡോ. ജോയ്. ടി.കുഞ്ഞാപ്പു ‘മലയാളം,എന്റെ മാതൃഭാഷ നിങ്ങളുടെയും’ എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നതാണ്. അതിനെത്തുടര്‍ന്ന് കവിയരങ്ങും, കഥയരങ്ങും ഉണ്ടായിരിക്കും. അവതരിപ്പിക്കപ്പെടുന്ന സൃഷ്ടികളെ വിലയിരുത്തുന്നതിനും, ആ സൃഷ്ടികളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും വേണ്ടി അന്നേ ദിവസം കവിതകളും, കഥകളും അവതരിപ്പിക്കുവാന്‍ താല്‍പര്യമുള്ളവര്‍ ദയവായി താഴെ പറയുന്ന ഇമെയില്‍ ഐഡിയിലേക്ക് മാര്‍ച്ച് 31 നകം സ്യഷ്ടികള്‍ അയച്ചു തരിക. ഈ സാഹിത്യകൂട്ടായ്മയിലേക്ക് ട്രൈസ്‌റ്റേറ്റ് ഏരിയായില്‍ ഉള്ള എല്ലാ സാഹിത്യപ്രതിഭകളെയും, മലയാളഭാഷാസ്‌നേഹികളെയുംസ്‌നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ വിളിക്കുക.

Loading...

Sabu Scaria: 267 980 7923, Email: [email protected]

Siju John 267 496 2080

Johnson Mathew (215 740 9486)

Sobby Itty (267 888 1373)

Soya Nair: 215 698 8205, Email: [email protected]