കിന്‍ഫ്ര ഡയറക്ടര്‍ പോള്‍ പറമ്പിക്ക് സ്വീകരണം നല്‍കി

ചാലക്കുടി: കേരളാ ഗവണ്‍മെന്റിന്റെ കീഴിലുള്ള കിന്‍ഫ്രയുടെ ഡയറക്ടറും, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോയുടെ സ്ഥാപക പ്രസിഡന്റും, രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസിയുമായ പോള്‍ പറമ്പിക്ക് ഇന്ത്യയിലെ പ്രഥമ പ്രവാസി മള്‍ട്ടിപര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.

തനിക്ക് കിട്ടിയ ഈ പദവി ലോകമെമ്പാടുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ പോള്‍ പറമ്പി പറഞ്ഞു.

Loading...

സൊസൈറ്റി പ്രസിഡന്റ് തോമസ് കണിച്ചായി അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീന ഡേവിസ്, പി.എം. ജബ്ബാര്‍, സി.കെ. സത്യന്‍, ജോസ് വെളിയത്ത്, കെ.ജി. രവി, സുരാഗ് സുഗുണന്‍ എന്നിവര്‍ പ്രസംഗിച്ചു.