ഫോമ കെഎജിഡബ്ല്യു ടാലന്റ്‌ ടൈമിന്‌ ഇതര സംഘടനകളുടെ സമ്പൂര്‍ണ്ണ പിന്തുണ

ബാള്‍ട്ടിമോര്‍: ഫോമാ – കെഎജിഡബ്ല്യു സംയുക്‌ത സംരംഭമായ ടാലന്റ്‌ ടൈമിന്‌ തിരി തെളിയുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഈ സംരംഭത്തിന്‍െറ സമ്പൂര്‍ണ്ണ വിജയത്തിന്‌ ഫോമയും കെഎജിഡബ്ല്യുവുമായി മെയ്യോടു മെയ്യുരുമി തോളോടു തോളുരുമ്മി ഒത്തൊരുമിച്ചു പ്രവര്‍ത്തിയ്ക്കുവാന്‍ തലസ്‌ഥാന നഗരിയുടെ പ്രാന്ത പ്രദേശങ്ങളിലെ മറ്റു സംഘടനകളായ കൈരളി ഓഫ്‌ ബാള്‍ട്ടിമോറും കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ വാഷിംങ്‌ടണും തയ്യാറെടുത്തു കഴിഞ്ഞു.

നൂറു കണക്കിന്‌ ബാല യുവ ജനങ്ങളാവും വൈവിദ്ധ്യമാര്‍ന്ന മത്സരങ്ങളില്‍ മാറ്റുരയ്ക്കുക. ദേശീയ തലത്തിലെ മലയാളി കൂട്ടായ്‌മയുടെ മാറ്റുരയ്ക്കല്‍ കൂടിയാവും ഈ മഹാസംഭവം. മാര്‍ച്ച്‌ 28, ഏപ്രില്‍ 18 തിയതികളിലാണ്‌ ഈ സംഭവങ്ങള്‍ അരങ്ങേറുക. ഒരിയ്ക്കല്‍ കൂടി എല്ലാ മലയാളികള്‍ക്കും തലസ്‌ഥാന നഗരിയിലേക്ക്‌ ഫോമയുടേയും കെഎജിഡബ്ല്യുവിന്‍േറയും സ്വാഗതം.

Loading...

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക: www.foma.com/kagw.com