ബെന്നി വാച്ചാച്ചിറ ഫോമാ ഷിക്കാഗോ റീജിയണ്‍ ഹെൽത്ത് സെമിനാറിന്റെ കോ ഓർഡിനേറ്റർ

ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ യോഗം മോർട്ടൻ ഗ്രോവിലെ ചൈനീസ് റസ്റ്റോറന്റിൽ വച്ചു റീജണൽ വൈസ് പ്രസിഡന്റ്‌ സണ്ണി വള്ളീക്കളത്തിന്റെ അദ്ധ്യഷതയിൽ കൂടുകയുണ്ടായി. റീജണൽ സെക്രട്ടറി ജോസ്സി കുരിശിങ്കൽ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ബെന്നി വാച്ചാച്ചിറ, ഗ്ലാഡ്സണ്‍ വർഗീസ്‌, ജോർജ് മാത്യു(ബാബു), രഞ്ജൻ എബ്രഹാം, ഫിലിപ്പ് പുത്തൻപുരയിൽ, സാബു നടുവീട്ടിൽ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. യോഗാവസാനം ജോണ്‍സണ്‍ കണ്ണൂക്കാടൻ എല്ലാവർക്കും നന്ദി പറഞ്ഞു. പ്രസ്തുത യോഗത്തിൽ ഫോമാ ഷിക്കാഗോ റീജിയണീന്റെ ആഭിമുഖ്യത്തിൽ 2015 ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 9:30 നു സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു ഹെൽത്ത് സെമിനാർ നടത്തുവാൻ തീരുമാനിക്കുകയും, അതിന്റെ കോ-ഓർഡിനേറ്റർ ആയി തിരഞ്ഞെടുക്കുകയും ചെയ്തു. ഹെൽത്ത് സെമിനാറിന്റെ ഉത്ഘാടന കർമ്മം നിർവഹിക്കുന്നത് ബഹുമാനപ്പെട്ട പള്ളി വികാരി ഫാ: ഡോ: അഗസ്റ്റിൻ പാലക്കാപറമ്പിൽ അച്ചനാണ്.

ഷിക്കാഗോയിലെ പ്രഗത്ഭരായ ഡോക്ടർമാർ നയിക്കുന്ന ഈ സെമിനാർ വളരെ ഉപകാരപ്രദമായിരിക്കുമെന്നതിൽ സംശയമില്ല. അവരുടെ വിലയേറിയ നിർദ്ദേശങ്ങളും ഉപദ്ദേശങ്ങളും ഇതിലൂടെ ലഭ്യമാകും. ഡോ: ജേക്കബ്‌ സാമുവേൽ (പൾമൊനറി ക്രിറ്റിക്കൽ കെയർ), ഡോ: സുനിത നായർ(വൂണ്ട് കെയർ ഇന്റെർണൽ മെഡിസിൻ), ഡോ: ജെ എ കൻഡേക്കർ (കാൻസർ), ഡോ: ബ്രിജ് വാസ്വാനി (പ്രമേഹം ഹൃദ്രോഗം) എന്നിവയില സ്പെഷ്യലൈസ് ചെയ്തവരാണ്. ഏതു രോഗമായാലും പരിശോധന നടത്തുകയും, ഡോക്ടർമാർ നിർണ്ണയിക്കുന്ന ചികിത്സയും ചെയ്യുക.

Loading...

അച്ഛന്കുഞ്ഞു മാത്യു, ബിജി ഫിലിപ്പ് എടാട്ട്, ബിജി കൊല്ലപുരം, ഷിബു അഗസ്റ്റിൻ, വർക്കി സാമുവേൽ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ഇതിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. ഈ ഹെൽത്ത് സെമിനാറിലേക്കു എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്: സണ്ണി വള്ളിക്കളം 847 722 7598, ജോസ്സി കുരിശിങ്കൽ 773 478 4357, ജോണ്‍സണ്‍ കണ്ണൂക്കാടൻ 847 477 0564